You are Here : Home / USA News

മിസ്പ ഗുഡ്‌ന്യൂസ് മിനിസ്ട്രീസിന്റെ സംഗീത സന്ധ്യ

Text Size  

Story Dated: Thursday, September 05, 2013 07:09 hrs EDT

ഫീനിക്‌സ്: മിസ്പ ഗുഡ്‌ന്യൂസ് മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്റെ രാജ്യാന്തര സംഗീത വിഭാഗമായ ഹാര്‍ട്ട് ബീറ്റ്‌സ് ഫുള്‍ ഓര്‍ക്കസ്ട്രയോടുകൂടിയ ലൈവ് സംഗീത സന്ധ്യ ഒരുക്കുന്നു. സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം 6.30 ചാണ്ടലര്‍ സിറ്റിയിലെ ചാണ്ടലര്‍ ഫസ്റ്റ് അസ്സംബ്ലി ( 532 W.Ray Road, Chandler) ചര്‍ച്ചില്‍ ആണ് ഈ സംഗീത സന്ധ്യ നടക്കുന്നത് . മലയാളി ക്രൈസ്തവരുടെ മനം കവര്‍ന്ന ഒന്‍പതില്‍ പരം പ്രഗത്ഭരായ സംഗീതജ്ഞര്‍ വിവിധ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് ഗാനങ്ങള്‍ ആലപിക്കും. കഴിഞ്ഞ 14 വര്‍ഷമായി കേരളത്തിന്റെ വടക്കെ ഇന്ത്യ എന്നറിയപ്പെടുന്ന പാലക്കാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ മിസ്പാ ഗുഡ്‌ന്യൂസ് മിനിസ്ട്രിയാണ് ഈ ഗാനസന്ധ്യ നിങ്ങള്‍ക്കായി ഒരുക്കുന്നത്. അനേകം അനാഥ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും , അവര്‍ക്ക് ആവശ്യമായ ആഹാരം, വിദ്യാഭ്യാസ സഹായം, നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹ സഹായം , തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് തയ്യല്‍ പരിശീലനം, സൗജന്യമായി തയ്യില്‍ മെഷിന്‍ വിതരണം, സൗജന്യമായി ചികിത്സാ സഹായം തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഈ മിനിസ്ട്രി ചെയ്തുവരുന്നു. ഞങ്ങളുടെ എല്ലാ മാന്യമിത്രങ്ങളും ഈ സംഗീത സന്ധ്യ വന്ന് അനുഗ്രഹം പ്രാപിക്കണം എന്നു സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

480-390-1217. ഡെന്നിസ് സാംകുട്ടി-206-300-5835, ബൈജു ജോര്‍ജ്-480-280-7664, ജോജി മലയില്‍- 602-904-1985 www.mizpahindia.org

 

Report by Roy Mannoor

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More