You are Here : Home / USA News

അഗസ്റ്റ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ ഏഴിന്‌

Text Size  

Story Dated: Thursday, September 05, 2013 06:38 hrs EDT

അഗസ്റ്റ, ജോര്‍ജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷം സെപ്‌റ്റംബര്‍ ഏഴാം തീയതി വൈകിട്ട്‌ 5 മുതല്‍ 10 വരെ നടത്തുന്നു. വൈകിട്ട്‌ 5 മുതല്‍ 6 വരെ സോഷ്യല്‍ അവര്‍, 6 മുതല്‍ 9 വരെ ദൃശ്യ-ശ്രാവ്യ വിസ്‌മയങ്ങളുമായി കലാവിരുന്ന്‌, 9 മണിക്ക്‌ വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. പരിപാടികളിലേക്ക്‌ അഗസ്റ്റായിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ ഷാജി ബ്രൈറ്റ്‌ (പ്രസിഡന്റ്‌), തോമസ്‌ വി. ജോഷ്വാ (പ്രസിഡന്റ്‌ ഇലക്‌ട്‌), സോമനാഥ്‌ ഷേണായി, വിജയ്‌ നായര്‍, സാറാ ശാമുവേല്‍, മിനി ഫെലിക്‌സ്‌, ഇന്ദിര കൊച്ചേരി, ഷാജി കമലാസനന്‍, സൂരജ്‌ കുമാരന്‍ (കമ്മിറ്റിയംഗങ്ങള്‍), റോസി സ്‌കറിയ, സ്റ്റെഫി ആലപ്പാട്ട്‌ (യൂത്ത്‌ മെമ്പേഴ്‌സ്‌) എന്നിവര്‍ അറിയിച്ചു. എവന്‍സ്റ്റണിലുള്ള പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററില്‍ വെച്ചാണ്‌ ഈവര്‍ഷത്തെ പരിപാടികള്‍ അരങ്ങേറുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More