You are Here : Home / USA News

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ തിരുവോണാഘോഷം സെപ്‌റ്റംബര്‍ 14-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 05, 2013 06:35 hrs EDT

യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 14-ന്‌ ശനിയാഴ്‌ച സെന്‍ട്രല്‍ പാര്‍ക്ക്‌ ഈവിലുള്ള യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറിയില്‍ വെച്ച്‌ നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഉച്ചയ്‌ക്ക്‌ 12 മണി മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യ, തുടര്‍ന്ന്‌ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മാവേലി മന്നന്‌ വരവേല്‍പ്‌, തിരുവാതിരകളി, അമ്മന്‍കുടം തുള്ളല്‍, പൂക്കളം തുടങ്ങിയവയ്‌ക്കു പുറമെ അമേരിക്കയിലുടനീളം പ്രശസ്‌തമായ സ്റ്റാറ്റന്‍ഐലന്റിലെ നവമിത്ര നാടക സമിതിയുടെ `അഹം ബ്രഹ്‌മാസ്‌മി' എന്ന നാടകവും യോങ്കേഴ്‌സിലെ മലയാളികള്‍ക്കായി ഒരുക്കുന്നു. മലയാളികള്‍ക്ക്‌ അപരിചിതമായിക്കൊണ്ടിരിക്കുന്ന നാടകം എന്ന കലാരൂപത്തിന്‌ പുതുജീവന്‍ നല്‍കുവാനായി ന്യൂയോര്‍ക്കിലെ പ്രഗത്ഭ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന്‌ രൂപംകൊടുത്ത ഈ നാടക സമിതിക്ക്‌ എല്ലാവിധ പിന്തുണയും നല്‍കണമെന്നും, യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികളിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായും പ്രസിഡന്റ്‌ വിജയ കുറുപ്പും, സെക്രട്ടറി ജോഫ്രിന്‍ ജോസും അറിയിച്ചു. പി.ആര്‍.ഒ സഞ്‌ജു കുറുപ്പ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More