You are Here : Home / USA News

ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 5 മുതല്‍

Text Size  

Story Dated: Wednesday, August 28, 2013 10:16 hrs UTC

ജീമോന്‍ റാന്നി

 

ഹൂസ്റ്റണ്‍ : ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 5, 6, 7, 8 തീയതികളില്‍(വ്യാഴം, വെള്ളി, ശനി, ഞായര്‍) ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാ ദിവസങ്ങളിലും പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗീകനും നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന സെക്രട്ടറിയും ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ സെക്രട്ടറിയുമായ റവ.കെ.ഇ. ഗീവര്‍ഗീസ് പ്രസംഗിയ്ക്കും. 5, 6, തീയതികളില്‍ വൈകുന്നേരം ഏഴു മണിയ്ക്കും, ശനിയാഴ്ച വൈകുന്നേരം 6.30 മണിയ്ക്കും യോഗങ്ങള്‍ ആരംഭിയ്ക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ കണ്‍വന്‍ഷന്‍ സമാപന പ്രസംഗം ഉണ്ടായിരിയ്ക്കും. ശനിയാഴ്ച രാവിലെ 9.30 മണിയ്ക്ക് സേവികാസംഘത്തിന്റെ യോഗത്തിലും അച്ചന്‍ പ്രസംഗിയ്ക്കുന്നതാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിദ്ധ്യ സഹകരകരണം പ്രതീക്ഷിയ്ക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. കൊച്ചുകോശി ഏബ്രഹാം(വികാരി)- 713- 408-7394