You are Here : Home / USA News

ബ്രോങ്ക്‌സ് ദേവാലയത്തില്‍ മാതാവിന്റെ എട്ടു നോയമ്പാചരണം

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Saturday, August 24, 2013 06:08 hrs EDT

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ എട്ടുനോമ്പ് സെപ്റ്റംബര്‍ ഒന്നു മുതന്‍ എട്ടു വരെ തീയതികളില്‍ ഭകത്യാഢംബര പൂര്‍വ്വം ആചരിക്കുന്നു. ഒന്നാം തിയതി ഞായറാഴ്ച രാവിലെ 10.30 ന് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മാതാവിന്റെ നോവേനയോടുകൂടി എട്ടുനോമ്പ് തുടങ്ങും. രണ്ടാം തിയതി തിങ്കള്‍ മുതല്‍ 6-ാം തിയതി വെള്ളിയാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴു മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. 7-ാം തിയതി ശനിയാഴ്ച പതിവുപോലെ രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും, മാതാവിന്റെ നൊവേനയും ഉണ്ടാകും. സമാപന ദിവസമായ 8-ാം തിയതി ഞായറാഴ്ച 10.45 ന് ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് നൊവേനയും പ്രദക്ഷിണവും ഉണ്ടായിരിക്കും. സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്. തിരുന്നാള്‍ തിരുക്കര്‍കള്‍ക്ക് ഫാ. ജോസ് കണ്ടത്തിക്കുടി, ഫാ.റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ കാര്‍മ്മികരായിരിക്കും. മാതാവിന്റെ എട്ടുനോമ്പാചരണത്തിലും, തിരുന്നാളിലും പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും വികാരി. ഫാ.ജോസ് കണ്ടത്തിക്കുടി സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More