You are Here : Home / USA News

ഇന്ത്യ പ്രസ് ക്‌ളബ് ദേശീയ കോണ്‍ഫറന്‍സിന് 'ഒലിവിന്റെ പിന്തുണ

Text Size  

Story Dated: Monday, August 19, 2013 01:58 hrs UTC

ഇന്ത്യ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 5ാമത് ദേശീയ കോണ്‍ഫറന്‍സിന് ഇന്ത്യയിലെ മുന്‍നിര ബിസിനസ് ഗ്രൂപ്പായ ഒലിവിന്റെ പിന്തുണ നവംബര്‍ 1, 2, 3 തിയതികളില്‍ നടക്കുന്ന ദേശീയ കോണ്‍ഫറന്‍സിനു എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായി ഒലിവ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.പിവി. മത്തായി അറിയിച്ചു. അമേരിക്കയില്‍ മലയാള മാധ്യമ രംഗത്തെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാന്നിധ്യം ചെറുപ്പം മുതല്‍ക്കു തന്നെ പത്രപ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള തനിക്ക് ആവേശം പകര്‍ന്നതായി ഡോ.പിവി. മത്തായി പറഞ്ഞു. അങ്ങിനെയുള്ള സംഘടനകളെ എന്നും പ്രോത്സാഹിപ്പിക്കണം. ഈ വര്ഷം ആദ്യം കൊച്ചിയില്‍ നടത്തിയ 'മാധ്യമ ശ്രീ ' പുരസ്‌കാര വിതരണം പുതുമയുള്ള ഒന്നായിരുന്നു. കേരള കണ്ടതില്‍ വച്ച് ഏറ്റവും മികച്ച മാധ്യമ അവാര്‍ഡ് നിശയായിരുന്നു കൊച്ചിയിലെത്. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി ഇത്രയും മികച്ച പരിപാടി ഒരുക്കാന്‍ കഴിഞ്ഞത് പ്രസ്‌ക്ലബ് അംഗങ്ങളുടെ ആത്മാര്‍ത്ഥതാ മികവിന് ഉദാഹരണമാണ്. കേരളത്തിലെ പ്രസ്‌ക്ലബുകള്‍ക്കെല്ലാം മാതൃകയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക'യെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെയും അമേരിക്കയിലെയും ബിസിനസ് ഗ്രൂപ്പ് രംഗത്തെ മികച്ച സ്ഥാപനമാണ് ഒലിവ്. മുപ്പതു വര്ഷം മുന്‍പ് മഹാരാഷ്ട്രയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഒലിവിനു ഇന്ന് കേരളം, കര്‍ണാടക, തമിഴ്‌നാട് , മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. ബിസിനസ് രംഗത്തെ ആത്മാര്‍ത്ഥതയും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും ഒലിവിനെ ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയിലെ മുന്‍നിര ബിസിനസ് ഗ്രൂപ്പ് ആക്കിമാറ്റി.ഐടി രംഗത്തും ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്തും ഒലിവ് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.ഈ വര്‍ഷം അവസാനത്തോടെ മിഡില്‍ ഈസ്റ്റിലും ഒലിവ് തങ്ങളുടെ പദ്ധതികള്‍ ആരംഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.