You are Here : Home / USA News

ന്യൂജേഴ്‌സി വിപണിയില്‍ ഒരേ സ്വരം ഫാമിലി ടിക്കറ്റുകള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, August 14, 2013 11:15 hrs UTC

ന്യൂജേഴ്‌സി: കെ.എസ്.ചിത്രയും എം.ജി.ശ്രീകുമാറും ഒന്നിച്ച് പങ്കെടുക്കുന്ന അമേരിക്കയിലെ ആദ്യ ഗാനപരിപാടിയായ ഒരേ സ്വരം, ലൊസായി ഫെലീഷ്യന്‍ കോളജ് ആഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 8 ഞായറാഴ്ച വൈകുന്നേരം 4.30ന് തുടങ്ങും. ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ന്യൂജേഴ്‌സിയിലേക്ക്, കേരളത്തില്‍ നിന്നുള്ള മികച്ച വാദ്യോപകരണ വിദഗ്ദരുള്‍പ്പെടുന്ന സംഘത്തെ കൊണ്ടുവരുന്നത്. പ്രോഗ്രാമിനുള്ള ടിക്കറ്റുകള്‍ വിവിധ ഔട്ട് ലെറ്റുകളില്‍ നിന്നായി വിതരണം ആരംഭിച്ചിരുന്നുവെങ്കിലും ജനറല്‍ അഡ്മിഷനുള്ള ഫാമിലി ടിക്കറ്റുകല്‍ ഈയാഴ്ചയാണ് റിലീസ് ചെയ്തിരിക്കുന്നത്. ന്യൂജേഴ്‌സി മലയാളികല്‍ ഡിസ്‌ക്കൗണ്ട് നിരക്കോടു കൂടിയ ടിക്കറ്റുകള്‍ ലഭ്യമായിരിക്കുന്ന ഈ വേള ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 1-888-584-1666 www.iena.us events@ iena.us

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.