You are Here : Home / USA News

സെന്റ് അല്‍ഫോന്‍സാ ക്രൂസേഡേഴ്‌സ് വോളിബോള്‍ വിജയികള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 10, 2013 11:04 hrs UTC

ഡാളസ്: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഞ്ചാമത് വാര്‍ഷിക റീജണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റില്‍ കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തെ പതിനിധീകരിച്ചു പങ്കെടുത്ത സെന്റ് അല്‍ഫോന്‍സാ ക്രൂസേഡേഴ്‌സ് ടീം വിജയികളായി. ടീമിനെ വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറയുടെ നേതൃത്വത്തില്‍ ഇടവകയില്‍ അനുമോദിച്ചു. റോബിന്‍ ജോസഫ്, ആല്‍വിന്‍ ജോര്‍ജ്, ബഞ്ചമിന്‍ ജോര്‍ജ്, ക്രിസ്റ്റഫര്‍ ജോര്‍ജ്, സിബിള്‍ ഫ്രാങ്കോ, ഷോണ്‍ ജോസഫ് എന്നിവരായിരുന്നു ടീമംഗങ്ങള്‍. ഡാലസ് സ്‌പോര്‍ട്‌സ്‌പ്ലെക്‌സ് കോംപ്ലെക്‌സില്‍ നടന്ന സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റില്‍ വോളിബോള്‍ ഉള്‍പ്പെടെ വിവിധ മല്‍സരങ്ങള്‍ നടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.