You are Here : Home / USA News

സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവകയില്‍ ഒ.വി.ബി.എസ്‌ സമാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 08, 2013 10:55 hrs UTC

ഡിട്രോയിറ്റ്‌: റോച്ചസ്റ്റര്‍ ഹില്‍സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ 2013-ലെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു. ജൂലൈ 19-ന്‌ വെള്ളിയാഴ്‌ച ആരംഭിച്ച ഒ.വി.ബി.എസ്‌ വികാരി റവ.ഫാ. സുനോജ്‌ ഉമ്മന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇടവകാംഗമായ ഡീക്കന്‍ ജോര്‍ജ്‌ ഡേവിഡ്‌ ഈവര്‍ഷത്തെ തീം അവതരിപ്പിച്ചു. തുടര്‍ന്ന്‌ എല്ലാ ദിവസവും ഗാനപരിശീലനം, വേദപഠനം, ആര്‍ട്‌സ്‌ ആന്‍ഡ്‌ ക്രാഫ്‌റ്റ്‌ എന്നിവ നടന്നു. സമാപന ദിവസമായ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം വര്‍ണ്ണശബളമായ റാലിയും, പൊതുസമ്മേളനവും നടന്നു. തുടര്‍ന്ന്‌ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ വി.വി. തോമസും, മറ്റ്‌ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും ഒ.വി.ബി.എസിന്‌ നേതൃത്വം നല്‍കി. ഇടവക സെക്രട്ടറി ജോജി അലക്‌സ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.