You are Here : Home / USA News

കേരള എക്യുമിനിക്കല്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 2, 3, 4 തീയതികളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 20, 2013 12:29 hrs UTC

കരോള്‍ട്ടണ്‍ (ഡാലസ്): ഡാലസ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭ്യമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുളള സുവിശേഷയോഗങ്ങള്‍ ഓഗസ്റ്റ് 2, 3, 4 തീയതികളില്‍ കരോള്‍ട്ടണ്‍ ജാക്‌സണ്‍ റോഡിലുളള സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടക്കുന്നതാണ്. കോട്ടയം മലങ്കര ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി ഡീനും, പ്രൊഫസറുമായ ഫാ. ഡോ. റജി മാത്യുവാണ് സുവിശേഷ കണ്‍വന്‍ഷനിലെ മുഖ്യപ്രഭാഷകന്‍. ജര്‍മനിയിലെ ഫെഡ്രിച്ച് അലക്‌സാണ്ടര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തിയോളജി ഇന്‍ ന്യുടെസ്റ്റ്‌മെന്റില്‍ ഡോക്ടറേറ്റ് എടുത്ത ഡോ. റജി മാത്യു പ്രഗത്ഭനായ ബൈബിള്‍ പണ്ഡിതനും സുവിശേഷ പ്രാസംഗീകനുമാണ്.

 

 

ഓഗസ്റ്റ് 2 ന് വൈകിട്ട് 6.30ന് ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6 മണിക്ക് കണ്‍വന്‍ഷന്‍ ആരംഭിക്കും. ക്വയര്‍ ലീഡര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുളള ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയോടെയാണ് യോഗങ്ങള്‍ ആരംഭിക്കുക. ഡാലസിലെ 22 ക്രിസ്തീയ സഭകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന സുവിശേഷ കണ്‍വന്‍ഷനില്‍ എല്ലാവരും വന്ന് സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണമെന്ന് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ് ഫാ. ജോണ്‍ കുന്നത്തുശേരിയും, സെക്രട്ടറി അലക്‌സാണ്ടറും അഭ്യര്‍ത്ഥിച്ചു.