ഫിലിപ്പ് മാരേട്ട്
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം അവരുടെ പുതിയ പ്രധാനമന്ത്രിയെ ആദരപൂര്‍വ്വം വരവേല്‍ക്കാന്‍ ഒരുങ്ങികഴിഞ്ഞു. ശ്രീ. നരേന്ദ്ര മോഡിയുടെ ഈ ഹൃസ്വ സന്ദര്‍ശനം ലോകം വളരെ ശ്രദ്ധാപൂര്‍വ്വം ഉറ്റുനോക്കുന്നുണ്ട്.
ഈ അവസരത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ കുടിയേറിപാര്‍ക്കുന്ന അനേകലക്ഷം ഭാരതീയരുടെ ഒരു പ്രധാന പ്രശ്നം നരേന്ദ്ര മോഡിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അനേകവര്‍ഷങ്ങളായി ഇവര്‍ കൊണ്ടുനടക്കുന്ന ആ സ്വപ്നം ഒരു യെഥാര്ത്ഥ്യമാക്കി മാറ്റാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
കേരള വിഷന്‍, പിന്റോ ഗ്ലോബല്‍ മീഡിയാ, ലിജോ ജോണ്‍ എന്നിവര്‍ സംയുക്തമായി ഇരട്ട പൗരത്വം വേണമെന്നാവിശ്യപ്പെട്ടുകൊണ്ട് ഒരു ഓണ്‍ലൈന്‍ സിഗ്നേച്ചര്‍ ക്യാമ്പയിന് നേതൃത്വം കൊടുക്കുന്നു.
ഈ വിഷയത്തെപറ്റി അധികം വിശദീകരിക്കേണ്ട ആവിശ്യമില്ലെന്നറിയാം. നിങ്ങളെല്ലാം ഈ സംരംഭത്തില്‍ സഹകരിക്കണ മെന്നഭ്യര്‍ത്ഥിക്കുന്നു.
ദെയവായി നിങ്ങളുടെ ഒപ്പ് രേഖപെടുത്തുകയും നിങ്ങളുടെ സുഹൃത്തുകളെ ഇതില്‍ പങ്കെടുപ്പിക്കുകയും ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫിലിപ്പ് മാരേട്ട്
ജോസ് പിന്റോസ്റ്റീഫെന്
ലിജോ ജോണ്‍
Comments
this is a great move and perfect timing.
all the best and will support the move to the maximum for the benefit of the NRI