You are Here : Home / USA News

കനേഡിയന്‍ മലയാളി അസോസിയേഷന്‍ പിക്നിക്ക് ഓഗസ്റ്റ് 9 ന്

Text Size  

Story Dated: Wednesday, July 30, 2014 11:52 hrs UTC


 സ്വന്തം ലേഖകന്‍
 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: ല്‍നPadma_chandrakkalanനPadma_chandrakkalaന്ഥന്റ്രത്ന, ത്തഗ്മlത്ന 30, 2014 14:43 hത്സന്ഥ ണ്ടSസ്സ
        ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala     സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ Shന്റത്സനPadma_chandrakkala         
3584154045-ങ്കപ്പക്കഗ്ഗണ്ടങ്കമ്മണ്ടങ്ക480ന്‍250
ടൊറെന്റോ. കനേഡിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുളള ഈ വര്‍ഷത്തെ ഫാമിലി പിക്നിക്ക് ഓഗസ്റ്റ് 9 ശനിയാഴ്ച രാവിലെ 10 മണിക്ക് മിസ്സിസാഗായിലുളള മിസ്സിസാഗാവാലി പാര്‍ക്കില്‍ വെച്ച് നടക്കും.

അന്നേ  ദിവസം രാവിലെ 10 മണിക്ക് കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബോബി സേവ്യര്‍ പതാക ഉയര്‍ത്തി പിക്നിക് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചെണ്ടമേളത്തോടെ കലാപരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും തുടക്കം കുറിക്കും.

വിവിധ പ്രായത്തിലുളളവര്‍ക്കുവേണ്ടി  നിരവധി കായിക മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും മികച്ച പുരുഷ അത്ലറ്റിന് തോമസ് തോമസ് സ്പോണ്‍സര്‍ ചെയ്യുന്ന മരങ്ങോലില്‍ തോമാ തോമാ മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും ഏറ്റവും മികച്ച വനിതാ അത്ലറ്റിന് ജേക്കബ് വര്‍ഗീസ് സ്പോണ്‍സര്‍ ചെയ്യുന്ന ശോശാമ്മ വര്‍ഗീസ് മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും ലഭിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് 5-ാം മത് അഡ്മിറല്‍ ബെസ്റ്റ് സിംഗര്‍ സംഗീത മത്സരം നടക്കും. ജോമി ജോസഫ് സ്പോണ്‍സര്‍ ചെയ്യുന്ന മരങ്ങോലില്‍ ഓമനച്ചന്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫിയാണ് ഒന്നാം സമ്മാനം.

ഡോ. പി. സി. പുന്നന്‍ സ്പോണ്‍സര്‍ ചെയ്യുന്ന പി. സി. പുന്നന്‍ സീനിയര്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫിയാണ് രണ്ടാം സമ്മാനം.

കുട്ടികള്‍ക്ക് പ്രത്യേകം റൈഡുകളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കാനഡയില്‍ പുതിയതായി എത്തിയ മലയാളികള്‍ക്ക് സ്വയം പരിചയപ്പെടുത്താനുളള വേദിയും, എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനുളള അവസരവും ലഭിക്കും.

എല്ലാ നാടന്‍ വിഭവങ്ങളോടും കൂടിയ ഒരു തട്ടുകടയും പ്രവര്‍ത്തിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :www.canadianmalayalee.org




വാര്‍ത്ത. ജയ്സണ്‍ മാത്യു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.