You are Here : Home / USA News

ഷിക്കാഗോ രൂപതയുടെ നേതൃത്വത്തില്‍ റോമിലേക്ക്‌ തീര്‍ത്ഥാടനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 19, 2014 10:46 hrs UTC

ഷിക്കാഗോ: 2014 നവംബര്‍ 23-ന്‌ റോമില്‍ വെച്ച്‌ നടക്കുന്ന വാഴ്‌ത്തപ്പെട്ടവരായ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റേയും, ഏവുപ്രാസ്യമ്മയുടേയും വിശുദ്ധ പദവി പ്രഖ്യാപന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപത അവസരമൊരുക്കുന്നു. നവംബര്‍ 16 മുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന ഈ തീര്‍ത്ഥാടനത്തില്‍ റോം കൂടാതെ വെനീസ്‌, പാദുവ, അസ്സീസി, ഫ്‌ളോറന്‍സ്‌ എന്നിവടങ്ങളിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതാണ്‌. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഷിക്കാഗോ, ന്യൂയോര്‍ക്ക്‌, ഹൂസ്റ്റണ്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഈ തീര്‍ത്ഥയാത്രയില്‍ പങ്കുചേരുവാന്‍ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. റോയി മൂലേച്ചാലില്‍ (708 544 7250).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.