ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്കയുടെ അഭിമുഖ്യത്തില്‍ ജൂലൈ 19-ന് സെന്റ് തോമസ് ദിനം ആഘോഷിക്കുന്നു. എല്മൗണ്ടിലുള്ള സെന്റ് വിന്‍സെന്റ് ഡീ പോള്‍ സീറോ മലങ്കര കാത്തലിക് കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ 10.30 നാണ് ചടങ്ങ് ആരംഭിക്കുക.
തിരുവല്ല ആര്‍ച്ച് ബിഷപ് റവ. ഡോ. തോമസ് മാര്‍ കൂറിലോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന നടക്കും. തുടര്‍ന്ന് `മാര്ത്തോമാശ്ലീഹയും കേരളസഭയും' എന്ന വിഷയത്തില്‍ സിംപോസിയവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
Comments