You are Here : Home / USA News

ജോണ്‍ പി ജോണ്‍ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ്

Text Size  

Story Dated: Sunday, July 06, 2014 06:04 hrs UTC

ടൊറൊന്റൊ മലയാളി സമാജത്തിന്റെ ജോണ്‍ പി ജോണ്‍ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ്. ചിക്കാഗോയില്‍ നടന്ന ഫൊക്കാന ജനറല്‍ കൌണ്‍സിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ന്യുയോര്‍ക്കില്‍ നിന്നുള്ള വിനോദ് കെയാര്‍ക്കെയാണ്‌ പുതിയ ജനറല്‍ സെക്രട്ടറി. വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റ് ജോയി ഇട്ടനാണ് ട്രഷറര്‍ . ജോയി ചെമ്മാച്ചേല്‍ ആണ്‍ പുതിയ വൈസ് പ്രസിഡന്റ്.ന്യുയോര്‍ക്കില്‍ നിന്നുമുള്ള ഫിലിപ്പോസ് ഫിലിപ്പിനെ എക്സിക്യൂട്ടീവ്  വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.അസ്സോസിയേറ്റ് സെക്രട്ടറിയായി ജോസഫ് കുരിയപ്പുറവും അഡീഷണല്‍ സെക്രട്ടറിയായി വര്‍ഗ്ഗീസു പാലമലയില്  തെരഞ്ഞെടുക്കപ്പെട്ടു. ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലേയ്ക്ക് പോള്‍ കറുകപള്ളി , ജോര്‍ജ്ജി വര്‍ഗ്ഗീസ് , വിപിന്‍ രാജ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു

 

ജോണ്‍ ഐസക്കിന്റെ നേതൃത്വത്തില്‍ ലീലമാരാട്ടും ഷാഹി പറമ്പിലും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.അസ്സോസിയേറ്റ് ട്രഷര്‍ ആയി സണ്ണി ജോസഫും അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷര്‍ ആയി മാത്യു വര്‍ ഗ്ഗീസും തെരഞ്ഞെടുക്കപ്പെട്ടു. ഒരു ഇലക്ഷനില്ലാതെയാണ്‌ എല്ലാ സ്ഥാനങ്ങളിലേയ്ക്കും പുതിയ ഭാരവാഹികള്‍ എത്തിയത് എന്ന് ജോണ്‍ ഐസക്ക് അശ്വമേധത്തോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.