ക്രിസ്റ്റി ലൂക്കോസ്, അഞ്ചലി കോശി സണ്ണിവെയ്ല്‍ ഹൈസ്ക്കൂള് വാലിഡക്ടോറിയന്‍, സലൂറ്ററ്റോറിയന്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, June 14, 2014 11:19 hrs UTC
സണ്ണിവെയ്ല്‍(ടെക്സസ്) : സണ്ണിവെയ്ല്‍ ഇന്ഡിപെന്റ്സ് സ്ക്കൂള് ഡിസ്ട്രിക്റ്റ് ഹൈസ്ക്കൂള് ഗ്രാജുവേഷനില്‍ മലയാളികളായ ക്രിസ്റ്റി ലൂക്കോസ്, അഞ്ചലി ആന്കോശി എന്നിവര്‍ക്ക് ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിച്ചു.ക്രിസ്റ്റി ലൂക്കോസ് ഒന്നാം സ്ഥാനമായ വലിഡിക്ടോറിയനും, രണ്ടാം സ്ഥാനമായ സലുറ്ററ്റോറിയന് അഞ്ചലി ആന്‍ കോശിയും പങ്കിട്ടു.
സണ്ണിവെയ്ല്‍ സ്ക്കൂളില്‍ തുടര്‍ച്ചയായി നാലാംതവണയാണ് മലയാളികള്‍ ഒന്നാംസ്ഥാനത്തെത്തുന്നത്.
സണ്ണിവെയ്ല്‍ കാഡൊ ലെയ്നില്‍ താമസിക്കുന്ന ബെന്നിലൂക്കോസിന്റേയും, മിനിമോള്‍ ലൂക്കോസിന്റേയും മകളാണ് ക്രിസ്റ്റി, ക്രിസ് ലൂക്കോസ് ഏക സഹോദരനാണ്.
ഫൊക്കാന, ഡാളസ് കേരള അസ്സോസിയേഷന് എന്നീ സംഘടനകളില്‍ സജ്ജീവ സാന്നിധ്യമായ മാത്യൂ കോശിയുടേയും, താരകോശിയുടെയും മകളാണ് അഞ്ചലി ആന്കോശി. ബയോളജി ഐച്ഛിക വിഷയമായെടുത്ത് യൂണിവേഴ്സിറ്റി ഓഫ് ടെക്സ്സ് (ഡാളസ്സില്‍) ചേര്‍ന്ന് പഠിക്കുവാനാണ് അഞ്ചലിയുടെ തീരുമാനം. അരുണ്കോശി ഏകസഹോദരനാണ്. സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗമാണ്.
സമര്ത്ഥനരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സണ്ണിവെയ്ല്‍ ഹൈസ്ക്കൂളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ എല്ലാരംഗങ്ങളിലും ഉയര്ന്നനിലവാരമാണ് പുലര്‍ത്തുന്നത്. സമീപകാലത്താണ് സണ്ണിവെയ്ല്‍ ഐ.സ്.ഡിയില്‍ ഹൈസ്ക്കൂളിന് പദവി ലഭിച്ചത്.
Comments