You are Here : Home / USA News

ബ്രോങ്ക്‌സ്‌ ഇടവക ജൂണ്‍ ഒന്നിന്‌ ഫൊറോനയായി ഉയര്‍ത്തും

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, May 21, 2014 09:09 hrs UTC



ന്യൂയോര്‍ക്ക്‌: ഷിക്കാഗോ രൂപതയുടെ അജപാലന ഭരണ സംവിധാനം കൂടുതല്‍ കാര്യക്ഷമവും ഗുണകരവുമാക്കുന്നതിന്റെ ഭാഗമായി രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രഖ്യാപിച്ച ഒമ്പത്‌ ഫൊറോനകളില്‍ ഉള്‍പ്പെട്ട ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയെ ജൂണ്‍ ഒന്നിന്‌ (ഞായര്‍) ഔദ്യോഗികമായി ഫൊറോനയായി ഉയര്‍ത്തും.

രാവിലെ 10.30ന്‌ ആരംഭിക്കുന്ന വി. കുര്‍ബാനമധ്യേ രൂപത പ്രൊക്യൂറേറ്റര്‍ റവ. ഫാ. പോള്‍ ചാലിശേരി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ഫൊറോന വികാരി ഫാ. ജോസ്‌ കണ്‌ടത്തിക്കുടി, അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍, ബ്രോങ്ക്‌സ്‌ ഫൊറോനയുടെ കീഴില്‍വരുന്ന മറ്റ്‌ ദേവാലയങ്ങളിലെ വികാരിമാര്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മികാരിയിരിക്കും.

ബ്രോങ്ക്‌സ്‌ ഫൊറോനയുടെ കീഴില്‍ ബോസ്റ്റണ്‍, ഹാര്‍ട്ട്‌ ഫോര്‍ഡ്‌ (കണക്‌ടിക്കെട്ട്‌), ബ്രൂക്‌ലിന്‍, ഹെംസ്റ്റഡ്‌, റോക്‌ ലാന്‍ഡ്‌ എന്നീ സീറോ മലബാര്‍ ദേവാലയങ്ങള്‍ ഉള്‍പ്പെടും.

ഫൊറോന ദേവാലയമായി ഉയര്‍ത്തപ്പെടുന്ന ചടങ്ങിനുവേണ്‌ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കൈക്കാരന്മാരായ സണ്ണി കൊല്ലറക്കല്‍, ആന്റണി കൈതാരം, സഖറിയാസ്‌ ജോണ്‍ തുണ്‌ടത്തില്‍ എന്നിവര്‍ അറിയിച്ചു.

പ്രസ്‌തുത ചടങ്ങിലേക്ക്‌ ബ്രോങ്ക്‌സ്‌ ഫൊറോനയുടെ കീഴില്‍ വരുന്ന എല്ലാ ദേവാലയങ്ങളിലേയും വിശ്വാസികളേയും വികാരി ഫാ. ജോസ്‌ കണ്‌ടത്തിക്കുടിയും അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കലും സ്വാഗതം ചെയ്‌തു.

പള്ളിയുടെ വിലാസം: 810 E, 221 Street Bronx,
NY, Ph: 718 944 4747

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.