മാതാപിതാഗുരുദൈവം എന്ന ശ്ലോകത്തില്‍ മാതാവിനു പ്രഥമ സ്ഥാനം നല്കുന്ന നാട്ടില്‍ നിന്നു വന്ന എല്ലാവര്ക്കും മാതൃകയായി ന്യൂജേഴ്സിലും പരിസര പ്രദേശത്തും ഉള്ള മലയാളികളെ കഴിഞ്ഞ 36 വര്‍ഷമായി പ്രതിനിധീകരിക്കുന്ന കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി അവരുടെ വസന്തോത്സവം പരിപാടിയില്‍ അമ്മമാരെ ആദരിക്കുന്നു.
ലോകം അമ്മമാരുടെ ദിനമായി ആചരിക്കുന്ന മെയ് 11നു തന്നെയാണു വസന്തോത്സവം നടത്തപ്പെടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അമ്മു ഫിലിപ്പ്, ഷീല ശ്രീകുമാര്‍, രുഗ്മിണി പത്മകുമാര്‍, മാലിനി നായര്‍ ഇവരോടൊപ്പം കുഞ്ഞുമോള്‍ ദിലിപ്, അനിത കുരിശുംമൂട്ടില്‍, ഡോ:രേഖ മേനോന്, സജിനി സക്കറിയ, നന്ദിനി മേനോന്, സ്വപ്ന രാജേഷ്, തങ്കമണി അരവിന്ദന്, ബെറ്റി സജി, മിനി ജയപ്രകാശ്, ഡോ: സ്മിത മനോജ്, റോസ്സമ്മ മുക്കാടന്‍, സോഫി വില്‍സണ്‍, നീന ഫിലിപ്പ്, ദീപ്തി നായര്‍, സിസി അനിയന്, സുമ നായര്‍, ആഷ്ലി ജോസഫ് തുടങ്ങിയവരാണ്.
വിഷു, ഈസ്റ്റര്‍, റമദാന് പെരുന്നാളുകളോടൊപ്പം മത സൗഹാര്‍ദത്തിന്റെ ഒരു കൂട്ടായ്മ്മ കൂടി ആയിരിക്കും ഈ വസന്തോത്സവം. 2014 മെയ് 11 ഞായറാഴ്ച വൈകിട്ട് 4:30 മുതല്‍ 8:30 വരെ ന്യൂജേഴ്സിയിലെ വുഡ്ബ്രിഡ്ജ് ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത്. അതോടൊപ്പം പരിപാടികളിലെ മുഖ്യ ആകര്‍ഷണം മലയാളത്തിലെ പ്രശസ്ത സിനിമാ താരങ്ങളായ മുകേഷ്, ജഗദീഷ്, മീര നന്ദന്, അഞ്ചു അരവിന്ദ് തുടങ്ങിയവര്‍ ഉള്‍പ്പെടെ ഏകദേശം 17 കലാകാരന്മാര് അണിനിരക്കുന്ന സ്റ്റേജ് ഷോയാണ്.
ഈ പരിപാടി വന്‍ വിജയമാകുവാന്‍ സഹകരിക്കണമെന്ന് കാന്‍ജ് പ്രസിഡന്റ് ജിബി തോമസ്സും സെക്രട്ടറി സ്വപ്ന രാജേഷും അഭ്യര്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജിബി തോമസ്
914 573 1616
സ്വപ്ന രാജേഷ് 732 910 7413
Comments