ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്
Text Size
ജോര്‍ജ്ജ് തുമ്പയില്‍
thumpayil@aol.com
Story Dated: Monday, April 21, 2014 10:57 hrs UTC
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്ഈസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ പോര്‍ട്ട്ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന കിക്കോഫ് ചടങ്ങില്‍ വികാരി റവ.ഡോ. ജോര്‍ജ് കോശി ആമുഖപ്രസംഗം നടത്തി. വെരി.റവ.കുര്യന് കോര്‍ എപ്പിസ്ക്കോപ്പാ, ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ്, സുവനീര്‍ എഡിറ്റര്‍ ബെന്നി വറുഗീസ് എന്നിവരും സംസാരിച്ചു.
കോട്ടയം ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന കാലം ചെയ്ത ഗീവറുഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ആചരണവും ഇടവകയില്‍ നടന്നു. സമൂഹ സദ്യയും ക്രമീകരിച്ചിരുന്നു.
ഫാ.പോള്‍ വര്‍ക്കി, ഫാ.തോമസ് കുട്ടി കടുവട്ടൂര്‍, ഭദ്രാസന മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് തുമ്പയിലിന്റെ പിതാവ് റ്റി.വി.ആന്‍ഡ്രൂസ് എന്നിവരുടെ നിര്യാണത്തില്‍ ഇടവക അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ഏപ്രില്‍ 27ന് ഫ്രാങ്ക്ളിന് സ്ക്വയര്‍ സെന്റ് ബസേലിയോസ് ദേവാലയത്തിലും, ബ്രൂക് ലിന് സെന്റ് ബസേലിയോസ് ദേവാലയത്തിലും കിക്കോഫ് ചടങ്ങുകള്‍ നടക്കും.
Comments