You are Here : Home / USA News

കേരള ക്ളബ്ബിന്റെ കമ്യൂണിറ്റി എൻറിച്ച്മെന്റ് വിഞാനപ്രദമായി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, April 21, 2014 02:08 hrs UTC

ഡിട്രോയ്റ്റ്: ഡിട്രോയ്റ്റിലും പരിസര പ്രദേശത്തും ഉള്ള മലയാളീസമൂഹത്തിന്റെ ഉന്നമനത്തിനായി 1975 മുതൽ ഏകദേശം 39വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന മലയാളീ സംഘടനയാണ്ദി കേരള ക്ലബ്‌. സാമൂഹ്യ സേവനത്തിൽ മുൻപന്തിയിൽനിൽക്കുന്ന കേരള ക്ലബ്‌, ഡിട്രോയ്റ്റിലെ മലയാളീ സമൂഹംനേരിടുന്ന ആരോഗ്യം, സാമ്പത്തികം, ഇമ്മിഗ്രേഷൻ,പൗരന്മാരുടെ നിയമപരവും സംഘടനാപരവുമായഅവകാശങ്ങൾ, റിയൽ എസ്റ്റേറ്റ്‌ & മോർട്ട്ഗേജ്, കരിയർകൗണ്‍സ്സിലിങ്ങ് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ളപ്രബന്ദങ്ങൾ അവതരിപ്പിക്കുകയും അതിനെക്കുറിച്ചുള്ളചോദ്യങ്ങൾക്ക് സംശയ ദുരീകരണം നടത്തുകയും ചെയ്തു.

 

ഡയബീറ്റിസ് ആൻഡ്‌ ആൾകഹോളിസം, കുട്ടികളിലെഒബേസിറ്റി, ബ്ലഡ്‌ പ്രഷർ, കുട്ടികളിലെ സ്വഭാവ പ്രശ്നങ്ങൾ,റ്റീനേയ്ജ് കുട്ടികളിലെയും, ഇന്ത്യൻ ചെറുപ്പക്കാരുടെ ഇടയിലെമാനസിക പ്രശ്നങ്ങൾ എന്നിവയായിരുന്നു പരിപാടിയിൽ ചർച്ചചെയ്ത ചില വിഷയങ്ങൾ. ബിനു പണിക്കരുടെ ആശയത്തിന് ഈ വർഷത്തെഭരണസമിതി പൂർണ പിന്തുണ നൽകിയതോടെ കാര്യങ്ങൾവളരെ പെട്ടെന്ന് തന്നെ പ്രവത്തികമാക്കുവാൻ ഇടയായി.പ്രസിഡന്റ്‌ രമ്യ അനിൽകുമാർ, സെക്രട്ടറി സുഭാഷ്‌ രാമചന്ദ്രൻ,ട്രഷറർ ജെയ്സണ്‍ ജോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധകമ്മിറ്റികൾ രൂപീകരിച്ചു വളരെ ചിട്ടയയിട്ടാണ് പരിപാടികൾനടത്തപ്പെട്ടത്. പ്രോഗ്രാം സമയ നിഷ്ട്ടയുടെ കാര്യത്തിൽ വളരെകൃത്യത പാലിച്ചു എന്നു ഇന്റെഗ്രേറ്റിവ് മെഡിസിനെക്കുറിച്ചു സംസാരിച്ച ജെയിൻ മാത്യൂസ്‌ (ഗുഡ് ഹോപ്പ് ഹോം കെയർ)അഭിപ്രായപ്പെട്ടു. സമൂഹ നന്മയ്ക്കു സഹായകമാകുന്ന ഇത്തരംപരിപാടികൾ ഇനിയും മിഷിഗണിൽ നടത്തണമെന്ന്പൊതുജനം അഭിപ്രായപ്പെട്ടു.

 

 

കൂടുതൽ വിവരങ്ങൾക്ക്: രമ്യ അനിൽകുമാർ 248-219-1805,സുഭാഷ്‌ രാമചന്ദ്രൻ 248-494-1825, ജെയ്സണ്‍ ജോസ് 734-306-7823

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.