ന്യുയോര്‍ക്ക് . ജൂലൈ 16 ബുധന്‍ മുതല്‍ 19 ശനി വരെ പെനിസില്‍വേനിയയിലെ ലങ്കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ട് ആന്റ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഇടവക തലത്തില്‍ ഇനി നടക്കുന്ന രജിസ്ട്രേഷന് കിക്കോഫ് യോഗങ്ങളുടെ വിവരങ്ങള്‍ കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സുജിത് തോമസും ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജും അറിയിച്ചു.
ഏപ്രില്‍ 6 ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഫാ. ജോണ്‍ തോമസ്
ഏപ്രില്‍ 13 പോര്‍ട്ട്ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഫാ. ജോര്‍ജ് കോശി
ഏപ്രില്‍ 27 ഫ്രാങ്ക്ളിന് സ്ക്വയര്‍ സെന്റ് ബസേലിയോസ് ഫാ. തോമസ് പോള്‍. ഏപ്രില്‍ 27 ബ്രൂക്ലിന്‍ സെന്റ് ബസേലിയോസ് ഫാ. ജോര്‍ജ് മാത്യു
കോണ്‍ഫറന്‍സ് വേദിയായ റിസോര്‍ട്ടിലെ മാക്സിമം കപ്പാസിറ്റിയായ 250 മുറികളും ബുക്ക് ചെയ്ത് കഴിഞ്ഞതോടെ സമീപത്തുളള ഹോട്ടലുകളുമായി ചര്‍ച്ചകള്‍ തുടങ്ങിയതായി ട്രഷറര്‍ തോമസ് ജോര്‍ജ് അറിയിച്ചു. അഭൂതപൂര്‍വ്വമായ ആവേശമാണ് ഭദ്രാസന ജനങ്ങളില്‍ നിന്നുണ്ടാകുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments