You are Here : Home / USA News

സെന്റ് പീറ്റേഴ്‌സ് സിംഹാസന ദേവാലയത്തില്‍ പാത്രിയര്‍ക്കീസ് ബാവയുടെ അനുസ്മരണം നടന്നു

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, March 27, 2014 11:38 hrs UTC

 

ഹ്യൂസ്റ്റന്‍ : കാലം ചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ പുണ്യസ്മരണക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടു ഹ്യൂസ്റ്റന്‍ സെന്റ് പീറ്റേര്‍സ് സിംഹാസന ദേവാലയത്തില്‍ പാത്രിയര്‍ക്കീസ് ബാവായുടെ അനുസ്മരണം നടന്നു.
മാര്‍ച്ച് 21 ലെ വിശുദ്ധ ആരാധനയില്‍ കോഹനയിത്തായുടെ  ഒന്നാംക്രമത്തിലും പ്രത്യേക ധൂപപ്രാര്‍ത്ഥനക്കും വികാരി വന്ദ്യ ഇട്ടി കോര്‍ എപ്പിസ്‌ക്കോപ്പാ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
സഹവികാരി ഫാദര്‍ ഷിനോജ് ജോസഫ്, റവറന്‍ ഡീക്കന്‍ പി.എസ്. വര്‍ഗീസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മാര്‍ച്ച് 23 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പ്രത്യേക ധൂപ പ്രാര്‍ത്ഥനയും അനുസ്മരണ ശുശ്രൂഷകളിലും ഇടവകയിലെ സകല കുടുംബങ്ങളിലേയും വിശ്വാസികള്‍ പങ്കെടുത്തു. ഫാദര്‍ ഷിനോജ് ജോസഫ് പ്രത്യേക അനുസ്മരണം പ്രഭാഷണം നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.