You are Here : Home / USA News

ഫോമാ യൂത്ത്‌ ഫെസ്റ്റിവല്‍ 2014-ന്‌ കൊടി ഉയരുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 27, 2014 08:27 hrs UTC

ഫോമയുടെ 2014-ലെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ (ജൂണ്‍ 27,28 തീയതികളില്‍) നടക്കുന്ന `ഫോമാ നാഷണല്‍ യൂത്ത്‌ ഫെസ്റ്റിവല്‍ 2014' വളരെ ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചതായി യൂത്ത്‌ ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജോസി കുരിശിങ്കലും (ഷിക്കാഗോ), കോര്‍ഡിനേറ്റര്‍ രാജേഷ്‌ നായരും (ഡിട്രോയിറ്റ്‌) ഒരു സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

2006-ല്‍ വടക്കേ അമേരിക്കയിലെ എല്ലാ അസോസിയേഷനുകളിലും വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി (50-ഓളം അസോസിയേഷനുകള്‍)പിന്നീട്‌ 10 റീജിയനുകളില്‍ വിജയികളെ കണ്ടെത്തി, 2007-ല്‍ ഷിക്കാഗോയില്‍ കലാപ്രതിഭകളേയും കാണികളേയും അണിനിരത്തി ഗംഭീരമായ യുവജനോത്സവം സംഘടിപ്പിച്ച ഫോമയുടെ ഡ്രീം ടീമാണ്‌ 2014-ലെ ഫോമാ യൂത്ത്‌ ഫെസ്റ്റിവലിന്റെ അണിയറയില്‍ അണിനിരക്കുന്നത്‌.

ഫോമയുടെ മുന്‍ ജോയിന്റ്‌ സെക്രട്ടറിയും, റീജിയണല്‍ വൈസ്‌ പ്രസിഡന്റുമായ ജോസി കുരിശിങ്കല്‍ ചെയര്‍മാനായും, ഫോമയുടെ ഗ്രേറ്റ്‌ ലേക്ക്‌ റീജിയണിന്റെ ആര്‍.വി.പിയും ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ രാജേഷ്‌ നായര്‍ കോര്‍ഡിനേറ്ററായും, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ഷിക്കാഗോ മലയാളി അസോസിയേഷന്‍), തോമസ്‌ ജോസ്‌ (കൈരളി, ബാള്‍ട്ടിമോര്‍), ടി.ഉണ്ണികൃഷ്‌ണന്‍ (മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡ), ലാലി കളപ്പുരയ്‌ക്കല്‍ (ലോംഗ്‌ഐലന്റ്‌ മലയാളി അസോസിയേഷന്‍), ആകാശ്‌ ഏബ്രഹാം (ഡി.എം.എ) എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായ ശക്തമായ കമ്മിറ്റിയാണ്‌ യൂത്ത്‌ ഫെസ്റ്റിവലിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്‌.

വിവിധ പ്രായക്കാര്‍ക്കായി ഡാന്‍സ്‌, സോളോ, ഗ്രൂപ്പ്‌ ഡാന്‍സ്‌, സ്‌പെല്ലിംഗ്‌ ബീ, പ്രസംഗ മത്സരം തുടങ്ങി ഒട്ടേറെ മത്സരങ്ങള്‍ പ്രവാസി മലയാളികളുടെ ഇളം തലമുറയെ പങ്കെടുപ്പിച്ചുകൊണ്ട്‌ വിജയികള്‍ക്ക്‌ അവാര്‍ഡുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കാനാണ്‌ കമ്മിറ്റി തയാറെടുക്കുന്നത്‌.

2014 ജൂണ്‍ 26,27,28 തീയതികളില്‍ ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനിലേക്കും, യൂത്ത്‌ ഫെസ്റ്റിവലിലേക്കും എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസി കുരിശിങ്കല്‍ (773 478 4357), രാജേഷ്‌ നായര്‍ (248 346 5135). www.fomaa.com
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.