You are Here : Home / USA News

മദ്യലഹരിയില്‍ വീടുമാറി കയറാന്‍ ശ്രമിച്ച ഫയര്‍ഫൈറ്റര്‍ വെടിയേറ്റു മരിച്ചു.

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 19, 2014 06:29 hrs EDT

മോണ്ട്‌ഗോമറി(ടെക്‌സസ്): മാര്‍ച്ച് 17 രാത്രി ഒമ്പതരമണിക്ക് വീടിനു മുമ്പിലുള്ള വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് അറുപത്തിനാലുകാരിയായ സ്ത്രീ ഉറക്കം ഉണര്‍ന്നത്. പുറത്ത് നിന്ന് ഒരു യുവാവ് വാതില്‍ തള്ളിതുറക്കാന്‍ ശ്രമിക്കുന്നതാണ് ഇവര്‍ കണ്ടത്. വീടിനുമുമ്പില്‍ നിന്ന് മാറിപോകാന്‍ ഉച്ചത്തില്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും യുവാവ് ചെവികൊണ്ടില്ല. വീടിനകത്തു സൂക്ഷിച്ചിരുന്ന തോക്കെടുത്തു യുവാവിനു നേരെ വാതിലിനിടയിലൂടെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റു യുവാവ് വീണു എന്ന് ഉറപ്പാക്കിയശേഷം 911 ല്‍ വിളിച്ചു പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
27 വയസ്സുള്ള സാം കീന്‍ എന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥനാണ് മദ്യലഹരിക്കടിമപ്പെട്ട് ജീവന്‍ വെടിയേണ്ടി വന്നത്.

സാം കീന്‍ തിങ്കളാഴ്ച രാത്രി ബാറില്‍ നിന്നും മദ്യപിച്ചശേഷം കാറില്‍ വന്നിറങ്ങുകയായിരുന്നു. സ്ത്രീയുടെ തൊട്ടടുത്ത വീടായിരുന്നു സാമിന്റേത്. മദ്യലഹരിയില്‍ വീടു മാറി വാതില്‍ മുട്ടിയതാണെന്നാണ് ഹൂസ്റ്റണ്‍ മേയര്‍ അന്നീസ് പാര്‍ക്കര്‍ ഇന്ന് രാവിലെ മാര്‍ച്ച് 18 ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. നിലവിലുള്ള നിയമമനുസരിച്ച് കേസ് ഗ്രാന്റ് ജൂറിക്ക് കൈമാറുമെന്ന് മോണ്ട് ഗോമറി ഡെപ്യൂട്ടി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More