You are Here : Home / USA News

കണക്‌ടിക്കട്ടില്‍ `കേരളാ എക്‌സ്‌പ്രസ്‌' മെഗാഷോയുടെ ടിക്കറ്റ്‌ വില്‍പ്പന കിക്കോഫ്‌ ചെയ്‌തു

Text Size  

Story Dated: Saturday, March 15, 2014 08:03 hrs UTC

കണക്‌ടിക്കട്ട്‌: ഹാര്‍ട്ട്‌ഫോര്‍ഡ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ചിന്റെ ധനശേഖരണാര്‍ത്ഥം മെയ്‌ 23-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴുമണിക്ക്‌ ഡാന്‍ബറി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (43 Clapboard Ridge Rd) നടക്കുന്ന `കേരളാ എക്‌സ്‌പ്രസ്‌' മെഗാഷോയുടെ ടിക്കറ്റ്‌ വില്‍പ്പന വെസ്റ്റ്‌ ഹാര്‍ട്ട്‌ഫോര്‍ഡ്‌ സെന്റ്‌ ഹെലേന ചര്‍ച്ചില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടു.

മെഗാ സ്‌പോണ്‍സറും ഏഷ്യാ ഗ്രോസറീസ്‌ ഉടമയുമായ റേ പാലാട്ടിക്ക്‌ ഇടവക വികാരി റവ.ഡോ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍ ആദ്യ ടിക്കറ്റ്‌ നല്‍കിക്കൊണ്ടാണ്‌ ടിക്കറ്റ്‌ വില്‍പ്പനയുടെ ആരംഭംകുറിച്ചത്‌. തുടര്‍ന്ന്‌ ഗ്രാന്റ്‌ സ്‌പോണ്‍സര്‍ ജോസഫ്‌ കാവുംപുറത്തും (ബാര്‍നും ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്‌), ധാരാളം ഇടവകാംഗങ്ങളും ടിക്കറ്റ്‌ ഏറ്റുവാങ്ങി. മോണിക്ക കാഴ്‌സ്‌മെര്‍ക്ക്‌ (എമ്പയര്‍ ഹോം ലോണ്‍സ്‌) ആണ്‌ ഇവന്റ്‌ സ്‌പോണ്‍സര്‍.

അഭിനയ കലയുടെ അഭിമാനമായ ജഗദീഷും, മുകേഷും ഒന്നിച്ച്‌ ഒരേ വേദിയില്‍ അണിനിരക്കുന്ന ഈ അപൂര്‍വ്വ സംഗമത്തില്‍ മീരാനന്ദന്‍, നജീം അര്‍ഷാദ്‌, അസീസ്‌, അഖില ആനന്ദ്‌ തുടങ്ങി മലയാളികള്‍ക്ക്‌ മറക്കാനാവാത്ത നിരവധി കലാപ്രതിഭകളും പങ്കെടുക്കുന്നു.

ന്യൂയോര്‍ക്ക്‌ തരംഗം ആര്‍ട്‌സ്‌ വേദിയിലെത്തിക്കുന്ന ഈ ഹാസ്യ-നൃത്ത-സംഗീത വിരുന്നില്‍ പങ്കെടുത്ത്‌ സ്വന്തമായ ഒരു ദേവാലയമെന്ന സ്വപ്‌നസാക്ഷാത്‌കാരത്തിനായി ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ വികാരി റവ. ഡോ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍ ഏവരോടും ആഹ്വാനം ചെയ്‌തു.

മെഗാഷോയുടെ ടിക്കറ്റുകള്‍ www.syromalabarhartfordct.com എന്ന ചര്‍ച്ച്‌ വെബ്‌സൈറ്റ്‌ വഴിയും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍ (718 410 9773), സെന്‍ജിന്‍ ഏബ്രഹാം (860 916 5149), ഷാജി തോമസ്‌ (860 462 7948), ജോബിന്‍ ജോര്‍ജ്‌ (ഡാന്‍ബറി) 203 482 1821, വില്‍സണ്‍ ജേക്കബ്‌ (നോര്‍വാക്ക്‌) 203 216 4859.

ജോസഫ്‌ ചാക്കോ ഒട്ടത്തില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.