You are Here : Home / USA News

ഫൊക്കാനാ കിക്ക്ഓഫ് സൗത്ത് ഫ്‌ളോറിഡായില്‍ നടത്തി

Text Size  

Story Dated: Thursday, March 06, 2014 05:13 hrs EST

ജോര്‍ജ് വര്‍ഗീസ്


സൗത്ത്ഫ്‌ളോറിഡാ: ജൂലൈ 4-6 വരെ ഷിക്കോഗോയിലെ ഹയറ്റ് റീജന്‍സി ഹോട്ടലില്‍ അരങ്ങേറുന്ന ഫൊക്കാനാ നാഷ്ണല്‍ കണ്‍വന്‍ഷനുള്ള രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് കൈരളി ആര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു.

കൈരളി പ്രസിഡന്റ് രാജന്‍ പടവത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വച്ച് ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളിക്ക് ചെക്ക് നല്‍കികൊമ്ട് കൈരളി മുന്‍പ്രസിഡന്റ് ശ്രീമതി മേരി ജോര്‍ജ് നിര്‍വഹിച്ചു. ഫൊക്കാനാ മുന്‍ സെക്രട്ടറിയും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. മാമ്മന്‍ സി. ജേക്കബ്, മുന്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ജോര്‍ജി വര്‍ഗീസ്, കൈരളി ആര്‍ട്‌സ് ക്ലബ് സെക്രട്ടറി തോമസ് ജോര്‍ജ്, വൈസ് പ്രസിഡന്റ് രാജു ഇടിക്കുള എന്നിവരും ചെക്ക് നല്‍കി രജിസ്‌ട്രേഷന്‍ കിക്ക് ഓഫില്‍ പങ്കെടുത്തുകൊണ്ട് ഫൊക്കാനാ പ്രസിഡന്റ് ശ്രീമതി മറിയാമ്മ പിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ ആശംസകള്‍ നേര്‍ന്നു. ശ്രീമതി മേരി ചിലമ്പത്ത്, ഡോ.ഷീലാ വര്‍ഗീസ്, മിസിസ്സ് മേരിക്കുട്ടി ജേക്കബ്, ജോയി മാത്യൂ, ലിസ്സി പടവത്തില്‍, രഞ്ജിത്ത് ജോര്‍ജ്, റ്റോമി ചിലമ്പത്ത്, മിസിസ്സ് മോളി മാങ്ങാട്ട്, വറുഗീസ് സക്കറിയാ എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More