You are Here : Home / USA News

ഷിക്കാഗോയില്‍ ഫാ. ജോസഫ്‌ പാംപ്ലാനി നയിക്കുന്ന നോമ്പുകാല ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 05, 2014 06:53 hrs EST

 

ഷിക്കാഗോ: ഷിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ദേവാലയത്തിലും, ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിലും പ്രശസ്‌ത വചന പ്രഘോഷകനായ ഫാ. ജോസഫ്‌ പാംപ്ലാനി നയിക്കുന്ന നോമ്പുകാല ധ്യാനം നടത്തും. തലശേരി അതിരൂപതാ ബൈബിള്‍ അപ്പസ്‌തോലിക്‌ ഡയറക്‌ടറും, ആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ തിയോളജി ആന്‍ഡ്‌ സയന്‍സിന്റെ ഡയറക്‌ടറും, ഷാലോം ടിവിയിലെ ബൈബിള്‍ പ്രഭാഷകനുമാണ്‌ ഫാ. ജോസഫ്‌ പാംപ്ലാനിയില്‍.

മേവുഡ്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ചര്‍ച്ചില്‍ മാര്‍ച്ച്‌ 14-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരേയും, 15-ന്‌ ശനിയാഴ്‌ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരേയും, 16-ന്‌ ഞായറാഴ്‌ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരേയുമാണ്‌ ധ്യാനം.

മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ചില്‍ മാര്‍ച്ച്‌ 20-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 മണി വരേയും, 21-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മുതല്‍ 9.30 വരേയും, 22-ന്‌ ശനിയാഴ്‌ച രാവിലെ 10 മുതല്‍ വൈകിട്ട്‌ 8 വരേയും, 23-ന്‌ ഞായറാഴ്‌ച രാവിലെ 10 മുതല്‍ വൈകിട്ട്‌ 5.30- വരെയുമാണ്‌ ധ്യാനം.

ധ്യാനത്തില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും ക്ഷണിക്കുന്നു.

സാബു മഠത്തിപ്പറമ്പില്‍ (847 276 7354) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More