You are Here : Home / USA News

ഷോബി ഐസക്ക്‌ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ ചെയര്‍മാന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 05, 2014 06:51 hrs EST

 

യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ ചെയര്‍മാനായി വൈ.എം.എയുടെ മുന്‍ സെക്രട്ടറിയും വൈസ്‌ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുള്ള ഷോബി ഐസക്കിനെ യോങ്കേഴ്‌സില്‍ ചേര്‍ന്ന ബോര്‍ഡ്‌ മെമ്പര്‍മാരുടെ യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

തുടര്‍ന്ന്‌ നടന്ന യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ 2014-ലെ പ്രവര്‍ത്തകയോഗം ചാരിറ്റി പ്രവര്‍ത്തനത്തിന്‌ മുന്‍തൂക്കം നല്‍കി മറ്റ്‌ എല്ലാ മലയാളി അസോസിയേഷനുകള്‍ക്കും മാതൃകയാകാറുള്ള വൈ.എം.എ ഈവര്‍ഷം ചാരിറ്റി ഫണ്ട്‌ ധനശേഖരണാര്‍ത്ഥം മെയ്‌ 25-ന്‌ സ്റ്റേജ്‌ ഷോ നടത്തുവാനും, അതിനു മുന്നോടിയായി ഏപ്രില്‍ 26-ന്‌ ഈസ്റ്റര്‍-വിഷു കുടുംബ സംഗമവും, ജൂലൈ 26-ന്‌ പിക്‌നിക്കും, സെപ്‌റ്റംബര്‍ 14-ന്‌ തിരുവോണാഘോഷവും, ഡിസംബര്‍ അവസാന ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷവും നടത്തുവാനും തീരുമാനിച്ചു.

അതുപോലെ തന്നെ ഫോമ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്‌ത ജോഫ്രിന്‍ ജോസിന്‌ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയന്‍, മെട്രോ റീജിയന്‍, മറ്റ്‌ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി അസോസിയേഷനുകളില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന ശക്തമായ പിന്തുണയ്‌ക്ക്‌ വൈ.എം.എ പ്രസിഡന്റ്‌ ബിനു ജോസഫ്‌ നന്ദി അറിയിച്ചുകൊണ്ട്‌ യോഗം അവസാനിച്ചു. അസോസിയേഷന്‍ സെക്രട്ടറി/പി.ആര്‍.ഒ സഞ്‌ജു കുറുപ്പ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More