You are Here : Home / USA News

ഡാളസ്സില്‍ നിന്നും കാണാതായ അദ്ധ്യാപികയുടെ ജഡം ന്യൂമെക്‌സിക്കോയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 05, 2014 06:49 hrs EST

 

ഡാളസ് : ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്ലില്‍ റിച്ചാര്‍ഡ് സണ്‍ ഇന്‍ഡിപെന്റ് വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള അദ്ധ്യാപിക 30 വയസ്സുള്ള എമിലി ലാംബര്‍ട്ടിന്റെ മൃതദേഹം ന്യൂമെക്‌സിക്കോ സൗത്ത് ഈസ്റ്റ് കാള്‍സ്ബാഡിലുള്ള ഫില്‍ഡില്‍ നിന്നും കണ്ടെത്തിയതായി അദ്ധ്യാപിക എമിലിയുടെ പിതാവ് സ്റ്റീവന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

രണ്ടു കുട്ടികളുടെ മാതാവായ എമിലി ന്യൂമെക്‌സിക്കോയിലുള്ള സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. മാര്‍ച്ച് ഒന്ന് ശനിയാഴ്ച വളരെ വൈകുന്നതുവരെ കാള്‍സ്ബാഡിലുള്ള ഹോട്ടലില്‍ ഇവരെ കണ്ടിരുന്നു.

സോഷ്യല്‍ മീഡിയായിലൂടെയും, പോലീസും എമിലിക്കു വേണ്ടി തിരച്ചല്‍ നടത്തിയിരുന്നു. മാര്‍ച്ച് 4നാണ് മൃതദ്ദേഹം കണ്ടെത്തിയത്.

റിച്ചാര്‍ഡ്‌സണ്‍ ഒ ഹെന്‍ട്രി എലിമെന്ററി അദ്ധ്യാപികയായിരുന്ന ഇവരെകുറിച്ചു വളരെ നല്ല അഭിപ്രായമാണ് സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പറയാനുണ്ടായിരുന്നത്.
ന്യൂമെക്‌സിക്കൊ പോലീസും, എഡ്ഡി കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റും മരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.