You are Here : Home / USA News

എസ്‌.എം.സി.സി ഇന്‍കംടാക്‌സ്‌ സെമിനാര്‍ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 03, 2014 06:25 hrs EST

 

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) നേതൃത്വത്തില്‍ ഇന്‍കംടാക്‌സ്‌ സെമിനാര്‍ നടത്തി. ഫെബ്രുവരി 23-ന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ കത്തീഡ്രല്‍ പാരീഷ്‌ ഹാളില്‍ വെച്ച്‌ നടത്തിയ ടാക്‌സ്‌ സെമിനാര്‍ കത്തീഡ്രല്‍ വികാരി റവ ഫാ. ജോയി ആലപ്പാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു.

ഷിക്കാഗോയിലെ പ്രമുഖരായ സി.പി.എക്കാരുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ നൂറുകണക്കിന്‌ ഷിക്കാഗോ നിവാസികള്‍ പങ്കെടുത്തു. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ റിപ്പോര്‍ട്ടിംഗിനെക്കുറിച്ച്‌ ആന്‍ഡ്രൂസ്‌ പി. തോമസ്‌ സി.പി.എ വിശദീകരിച്ചു. ബിസിനസ്‌ ടാക്‌സിനെക്കുറിച്ച്‌ ജോസ്‌ ചാമക്കാല സി.പി.എയും, പേഴ്‌സണല്‍ ടാക്‌സിന്റെ നൂതനമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ ഔസേഫ്‌ തോമസ്‌ സി.പി.എയും ക്ലാസുകള്‍ നയിച്ചു.

എസ്‌.എം.സി.സി ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസഫ്‌ തോട്ടുകണ്ടത്തില്‍, വൈസ്‌ പ്രസിഡന്റ്‌ ബിജോയി കാപ്പന്‍, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, റോയി നെടുങ്ങോട്ടില്‍, കുര്യാക്കോസ്‌ ചാക്കോ, ആന്റോ കവലയ്‌ക്കല്‍, ഷിബു അഗസ്റ്റിന്‍, മോഹന്‍ സെബാസ്റ്റ്യന്‍, ജേക്കബ്‌ കുര്യന്‍, വിന്‍സെന്റ്‌ മാത്യു തുടങ്ങി നിരവധി എസ്‌.എം.സി.സി പ്രവര്‍ത്തകര്‍ പ്രസ്‌തുത സെമിനാറിന്‌ നേതൃത്വം നല്‍കി.


 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More