You are Here : Home / USA News

ഷിക്കാഗോ രൂപതയില്‍ ആത്മീയ നവീകരണത്തിന്‌ വലിയ നോമ്പ്‌ ധ്യാനങ്ങള്‍

Text Size  

Story Dated: Saturday, March 01, 2014 10:29 hrs UTC

ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ ദേവാലയങ്ങളില്‍ ആത്മീയ ഉണര്‍വ്വിന്റെ നാളുകളാകുകയാണ്‌ വലിയ നോമ്പ്‌. മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌, റവ.ഡോ. ജോസഫ്‌ പാംപ്ലാനി തുടങ്ങിയ പതിനേഴില്‍പ്പരം അനുഗ്രഹീത പ്രഭാഷകരുടെ സാന്നിധ്യം രൂപതയ്‌ക്ക്‌ ലഭിക്കുന്നു.

മാണ്‌ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌ (ഫിലാഡല്‍ഫിയ, അറ്റ്‌ലാന്റാ, ഡാളസ്‌, ഫീനിക്‌സ്‌, സാന്‍ഫ്രാന്‍സിസ്‌കോ), ഇന്ത്യന്‍ ബിഷപ്‌സ്‌ കോണ്‍ഫറന്‍സിന്റെ തിയോളജിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോസഫ്‌ പാംപ്ലാനി (ഷിക്കാഗോ, ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്‌, സനോസ), എം.എസ്‌.എഫ്‌.എസ്‌ സുപ്പീരിയര്‍ ജനറല്‍ റവ.ഡോ. ഏബ്രഹാം വെട്ടുവേലില്‍ (താമ്പാ, മക്കാലിന്‍), ഡിവൈന്‍ ധ്യാനകേന്ദ്രം മുരിങ്ങൂര്‍ ഡയറക്‌ടര്‍ ഫാ. ജോര്‍ജ്‌ പനയ്‌ക്കല്‍ (ഈസ്റ്റ്‌ മില്‍സ്റ്റോണ്‍, ഹൂസ്റ്റണ്‍ -ക്‌നാനായ, ലോസ്‌ആഞ്ചലസ്‌- ക്‌നാനായ, ന്യൂയോര്‍ക്ക്‌- ക്‌നാനായ), ഫാ. ജോസ്‌ ഉപ്പാണി (കൊപ്പേല്‍, കോറല്‍സ്‌പ്രിംഗ്‌), ഫാ. സന്തോഷ്‌ ജോര്‍ജ്‌ ഒ.എസ്‌.എസ്‌.ടി (ഗാര്‍ഫീല്‍ഡ്‌, ഒക്കലഹോമ, ഡാളസ്‌- ക്‌നാനായ), റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ (റാലിഡുര്‍ഹാം), ചിറ്റൂര്‍ ധ്യാന കേന്ദ്രം ഡയറക്‌ടര്‍ ഫാ. ജേക്കബ്‌ മഞ്ഞളി (ഷിക്കാഗോ കത്തീഡ്രല്‍, ലോസ്‌ആഞ്ചലസ്‌), ന്യൂജേഴ്‌സി ഡിവൈന്‍ മേഴ്‌സി ഹീലിംഗ്‌ സെന്റര്‍ ഡയറക്‌ടര്‍ റവ ഫാ. ജോഷി കൊച്ചുകുടിയാറ്റില്‍ (ബോസ്റ്റണ്‍, റിച്ച്‌മോണ്ട്‌), അതിരമ്പുഴ കാരിസ്‌ ഭവന്‍ ഡയറക്‌ടര്‍ റവ.ഫാ. കുര്യന്‍ കാരിയ്‌ക്കല്‍ (ഡിട്രോയിറ്റ്‌-ക്‌നാനായ, മിയാമി), ഫാ. ജോസഫ്‌ പുത്തന്‍പുരയ്‌ക്കല്‍ കപ്പൂച്ചിന്‍ (സാക്രമെന്റോ, വെസ്റ്റ്‌ ഹെംസ്റ്റഡ്‌), റവ.ഫാ. സജി പിണര്‍കയില്‍ (അറ്റ്‌ലാന്റാ, റോക്ക്‌ലാന്റ്‌), റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ (എഡ്‌മണ്ടന്‍, ഓസ്റ്റിന്‍, സാന്‍അന്റോണിയോ, ഡിട്രോയിറ്റ്‌), ഫാ. ബിറ്റാജു പുത്തന്‍പുരയ്‌ക്കല്‍ (യുവജനധ്യാനം- ഈസ്റ്റ്‌ മില്‍സ്റ്റോണ്‍, ഡാളസ്‌, ഗാര്‍ഫീല്‍ഡ്‌), റവ.ഫാ മാര്‍ട്ടിന്‍ ചിറ്റടിയില്‍ (ബാള്‍ട്ടിമോര്‍), റവ.ഫാ. ജോ പാച്ചേരില്‍ (ഷിക്കാഗോ), ഡോ. സിന്ധു സുനില്‍ (യുവജനധ്യാനം- മിയാമി) എന്നിവര്‍ വചനസന്ദേശം നല്‍കും.

അനുതാപത്തിന്റേയും അനുരഞ്‌ജനത്തിന്റേയും സന്ദേശം ഉള്‍ക്കൊണ്ട്‌ സഹോദരങ്ങളോട്‌ ഹൃദയം തുറന്ന്‌ അതേ എന്നു പറയുവാനും, ഭിന്നതയും, കലഹവും, ശത്രുതയും ഉളവാക്കുന്ന ചിന്ത, വാക്ക്‌, പ്രവര്‍ത്തി എന്നിവയോട്‌ അരുത്‌ എന്നു പറയുവാനുമുള്ള രക്ഷയുടെ സമയമാണ്‌ ഈ വലിയ നോമ്പ്‌ എന്ന്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രസ്‌താവിച്ചു. ഇടവകയില്‍ നടക്കുന്ന ധ്യാനങ്ങളില്‍ താത്‌പര്യപൂര്‍വ്വം സംബന്ധിച്ച്‌ അനുഗ്രഹം നേടുന്നതിന്‌ രൂപതയിലെ എല്ലാ അംഗങ്ങളേയും അദ്ദേഹം ഉപദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.