You are Here : Home / USA News

ആത്മ കുടുംബ സംഗമം ഫെബ്രുവരി 22-ന്‌ ശനിയാഴ്‌ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 21, 2014 03:08 hrs UTC

 

താമ്പാ: അസോസിയേഷന്‍ ഓഫ്‌ താമ്പാ ഹിന്ദു മലയാളിയുടെ, എല്ലാ മാസവും നടത്തിവരാറുള്ള കുടുംബ സംഗമം ഫെബ്രുവരി 22-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5.30 മുതല്‍ താമ്പായില്‍ നടക്കും. ഹാളിന്റെ വിലാസം: Odessa Arts Center, 1234 Gunn Hwy, Odessa, FL 33556.

താമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഹിന്ദു മലയാളി കുടുംബങ്ങളേയും ഈ കൂട്ടായ്‌മയിലേക്ക്‌ ക്ഷണിക്കുന്നു.

മരുന്നുകളില്ലാതെയുള്ള ചികിത്സാരീതിയായ `റെയ്‌കി'യെപ്പറ്റി ഡോ. ശശി മേനോന്‍ അന്നേദിവസം വിവരിക്കുന്നതാണ്‌. ഇന്ത്യയിലും അമേരിക്കയിലും അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന `റെയ്‌കി'യെപ്പറ്റി ഡോ. മേനോന്‍ 12 വര്‍ഷങ്ങളായി ഇന്ത്യയിലും അമേരിക്കയിലും ക്ലാസുകള്‍ എടുത്തിട്ടുണ്ട്‌.

`മാതാ അമൃതാന്ദമയി മഠ'ത്തെപ്പറ്റി ഉയര്‍ന്നിരിക്കുന്ന വിവാദത്തെപ്പറ്റിയുള്ള സംവാദം ഇപ്രവാശ്യത്തെ ഡിബേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഡിന്നറോടുകൂടി പരിപാടികള്‍ ഏകദേശം പത്തുമണിയോടെ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 813 334 0123, 813 425 4388, ഇമെയില്‍: athma.inc@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.