You are Here : Home / USA News

കെ.എച്ച്‌.എന്‍.എ `യുവ' ദേശീയ കമ്മിറ്റി രൂപീകരിക്കുന്നു

Text Size  

Story Dated: Wednesday, February 19, 2014 07:51 hrs EST

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ യുവജനങ്ങളുടെ കൂട്ടായ്‌മയായ `യുവ'യുടെ ചീഫ്‌ കോര്‍ഡിനേറ്ററായി സുനില്‍ വീട്ടിലിനെ പ്രസിഡന്റ്‌ ടി.എന്‍. നായര്‍ കെ.എച്ച്‌.എന്‍.എ നാഷണല്‍ കമ്മിറ്റിയുടെ അംഗീകാരത്തോടുകൂടി നാമനിര്‍ദേശം ചെയ്‌തു. കൂടാതെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കോര്‍ഡിനേറ്റര്‍മാരേയും നിയോഗിച്ചു.

കോര്‍ഡിനേറ്റര്‍മാരായി സുഭാഷ്‌ രാമചന്ദ്രന്‍ (ഡിട്രോയിറ്റ്‌), റിനു പിള്ള (ഒഹായോ), സിമി ഗോകുല്‍ (താമ്പാ), രഘു അയ്യങ്കാര്‍ (വാഷിംഗ്‌ടണ്‍ ഡ.സി) എന്നിവരേയും തെരഞ്ഞെടുത്തു. ഇവര്‍ കെ.എച്ച്‌.എന്‍.എയുടെ യുവജന ഐക്യം ശക്തിപ്പെടുത്തി ദേശീയതലത്തില്‍ നല്ല പ്രവര്‍ത്തനം നടത്തുവാന്‍ കഴിവുള്ള യുവജനങ്ങളാണെന്ന്‌ പ്രസിഡന്റ്‌ ടി.എന്‍ നായര്‍ പറഞ്ഞു.

മാര്‍ച്ച്‌ 22,23 തീയതികളില്‍ ന്യൂജേഴ്‌സിയില്‍ വെച്ച്‌ നടത്തുന്ന യുവാക്കളുടെ ദേശീയ സമ്മേളനം ഈ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ വിജയമാക്കിത്തീര്‍ക്കുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ലെന്നും ടി.എന്‍ നായര്‍ പറഞ്ഞു. കൂടാതെ `യുവ'യുടെ ദേശീയ കണ്‍വന്‍ഷന്‌ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായരും എല്ലാവിധ ആശംസകളും നേര്‍ന്നു. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More