You are Here : Home / USA News

ഫ്‌ളൂ സീസണില്‍ കാലിഫോര്‍ണയയില്‍ മാത്രം 243 മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, February 16, 2014 12:59 hrs UTC

 

കാലിഫോര്‍ണിയ: അമേരിക്കയില്‍ ഈവര്‍ഷം പടര്‍ന്നുപിടിച്ച ഫ്‌ളൂ സീസണില്‍ കാലിഫോര്‍ണിയ സംസ്ഥാനത്തു മാത്രം 243 പേര്‍ മരിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ അദികൃതര്‍ ഫെബ്രുവരി 14-ന്‌ വെള്ളിയാഴ്‌ച വെളിപ്പെടുത്തി.

2012 -13 വര്‍ഷങ്ങളില്‍ ഫ്‌ളൂ സീസണില്‍ മരിച്ചവരുടെ സംഖ്യ 106 മാത്രമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഈവര്‍ഷം ഇത്രയും മാരകമാകുന്നതിനുള്ള പ്രധാന കാരണം `സ്വിന്‍ ഫ്‌ളൂ' (Swine Flu) ചെറുപ്പക്കാരേയും ആരോഗ്യമുള്ളവരേയും ബാധിച്ചു എന്നതാണ്‌.

മറ്റു പല രോഗങ്ങളാല്‍ ശരീരത്തിന്റെ പ്രതിരോധ ശക്തി നഷ്‌ടപ്പെട്ടവാരിയുന്നു മരിച്ചവരില്‍ ഭൂരിഭാഗവും.

ഫ്‌ളൂവിന്റെ മാരകശേഷി കുറഞ്ഞുവരുന്നതായാണ്‌ ആരോഗ്യവകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. ഫ്‌ളൂവിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍തന്നെ ഡോക്‌ടറുമായി ബന്ധപ്പെട്ട്‌ മരുന്നുകള്‍ കഴിക്കണമെന്നും, ഫ്‌ളൂ കുത്തിവെയ്‌പുകള്‍ ഇനിയും എടുക്കുന്നത്‌ നല്ലതാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ്‌ ഡയറക്‌ടര്‍ ഡോ. റോണ്‍ ചാപ്‌മാന്‍ അഭിപ്രായപ്പെട്ടു. ലോസ്‌ആഞ്ചലസ്‌ കൗണ്ടിയില്‍ മാത്രം 52 പേര്‍ മരിച്ചതായി പബ്ലിക്‌ ഹെല്‍ത്ത്‌ ലോക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ അധികൃതര്‍ പറഞ്ഞു.