You are Here : Home / USA News

കേരള ക്ലബ്‌ ഡിട്രോയിറ്റ്‌ `ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌' സ്റ്റാര്‍ ഷോയുടെ ടിക്കറ്റ്‌ വിതരണം ഉദ്‌ഘാടനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, February 16, 2014 04:50 hrs EST

ഡിട്രോയിറ്റ്‌: കേരള ക്ലബ്‌ ഡിട്രോയിറ്റിന്റെ ഓഫീസില്‍ വച്ച്‌ നടത്തിയ യോഗത്തില്‍ `ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌' എന്ന മെഗാ സ്റ്റാര്‍ ഷോയുടെ ടിക്കറ്റ്‌ വിതരണം ഉദ്‌ഘാടനം ചെയ്യപ്പെട്ടു.

മെഗാ സ്‌പോണ്‍സര്‍മാരായ കെന്‍ കളത്തില്‍, കോശി ജോര്‍ജ്‌, സെബാസ്റ്റ്യന്‍ ജോര്‍ജ്‌ എന്നിവര്‍ക്ക്‌ കേരള ക്ലബ്‌ പ്രസിഡന്‍റ്റ്‌ രമ്യ അനില്‍കുമാര്‍ ടിക്കറ്റ്‌ നല്‍കിക്കൊണ്ടായിരുന്നു ഉദ്‌ഘാടനം.

ഹരിശ്രീ അശോകനോടൊപ്പം മികവുറ്റ ഒരു താരനിര തന്നെ പങ്കെടുക്കുന്ന `ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ ഇന്‍ യു.എസ്‌.എ' എന്ന മെഗാ ഷോ, ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്റ്റാര്‍ ഷോ ആയിരിക്കും എന്ന്‌ സ്വരലയ വിഷ്വല്‍ മീഡിയ അറിയിച്ചു.

മെയ്‌ പത്താം തീയ്യതി വൈകീട്ട്‌ ഫിറ്റ്‌സ്‌ ജെറാള്‍ഡ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ്‌ ഈ സൂപ്പര്‍ മെഗാ ഷോ അരങ്ങത്തെത്തുന്നത്‌. കേരള ക്ലബിനു വേണ്ടി ബിന്ദു പണിക്കര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More