You are Here : Home / USA News

ഫോമാ കണ്‍വെന്‍ഷന്‌ ഒട്ടേറെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുകള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 15, 2014 01:21 hrs EST

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്ന്‌ ഒട്ടേറെ മലയാളികള്‍ ജൂണ്‍ 26 മുതല്‍ 29 വരെ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനിലേക്ക്‌ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്‌തതായി ഫോമാ സെക്രട്ടറി ഗ്ലഡ്‌സണ്‍ വര്‍ഗീസ്‌ അറിയിച്ചു.

രജിസ്‌ട്രേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച്‌ ചെക്ക്‌ ഉള്‍പ്പെടുത്തി മെയില്‍ ചെയ്യുമ്പോഴുണ്ടാകുന്ന അസകര്യങ്ങള്‍ പരിഹരിച്ചാണ്‌ ഫോമ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. ഇതിനോടകം ജനുവരി മാസത്തില്‍ മാത്രം ഓണ്‍ലൈനിലൂടെ അമ്പതില്‍പ്പരം രജിസ്‌ട്രേഷനുകളാണ്‌ ലഭിച്ചത്‌. ഫോമയുടെ എല്ലാ ഔദ്യോഗിക ഭാരവാഹികളും കണ്‍വെന്‍ഷന്‍ കമ്മിറ്റി അംഗങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ട ഡെഡ്‌ ലൈന്‍ ഫെബ്രുവരി 28- ആണ്‌.

ഫോമാ വെബ്‌സൈറ്റ്‌ ആയ fomaa.com-ലെ കണ്‍വെന്‍ഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ക്ലിക്ക്‌ ചെയ്‌ത്‌ എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More