You are Here : Home / USA News

വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുന്നാള്‍ ആഘോഷിച്ചു

Text Size  

Story Dated: Friday, February 14, 2014 05:57 hrs EST

രാജു പള്ളത്ത്

 

ന്യൂജേഴ്‌സി : ഗാര്‍ഫീല്‍ഡിലെ വാഴത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്റെ പേരിലുള്ള സീറോ മലബാര്‍ ദേവാലയത്തില്‍ വി.സെബാസ്ത്യാനോസിന്റെ തിരുന്നാള്‍(അമ്പ് പെരുന്നാള്‍ അഥവാ കഴുന്ന് പെരുന്നാള്‍) ആഘോഷിച്ചു.

ഫെബ്രുവരി എട്ടിന് രാവിലെ ദിവ്യബലിയോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പാരിഷ് വാര്‍ഡ് ലീഡര്‍മാരുടെ നേതൃത്വത്തില്‍ വീടുകളിലേക്ക് വിശുദ്ധന്റെ അമ്പ് എഴുന്നള്ളത്തും നടന്നു.

ഇടവകയില്‍ ആദ്യമായി നടത്തിയ വിശുദ്ധന്റെ തിരുന്നാളിനായി ജോര്‍ജ് പാലാട്ടിയും കുടുംബവും കേരളത്തില്‍ നിന്നും എത്തിച്ച വിശുദ്ധന്റെ രൂപം ആണ് ഉപയോഗിച്ചത്.

ഫാ. ജേക്കബ് ക്രിസ്റ്റി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More