You are Here : Home / USA News

വി.എം. സുധീരന് ഐഎന്‍ഓ.സി- യു.എസ്.എ. യുടെ ആശംസകള്‍

Text Size  

Story Dated: Friday, February 14, 2014 05:55 hrs EST

ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്(I)- യുഎസ്എ ചെയര്‍മാന്‍ ശ്രീ. ജോര്‍ജ്ജ് ഏബ്രഹാം, കെ.പി.സി.സി. പ്രസിഡന്റ് ശ്രീ.വി.എം. സുധീരനെ സന്ദര്‍ശിച്ചു. അദ്ദേഹത്തിനൊപ്പം ഓവര്‍സീസ് കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റ് (ഷിക്കാഗോ ചാപ്റ്റര്‍) പോള്‍ പറമ്പിയും ഉണ്ടായിരുന്നു.

അമേരിക്കയിലെ ഇന്‍ഡ്യക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചും, കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഇന്‍ഡ്യ- യു.എസ്. ബന്ധത്തില്‍ ഉടലെടുത്ത സമീപകാല സംഭവങ്ങളെക്കുറിച്ചും അദ്ദേഹം വിവരങ്ങള്‍ ആരായുകയുണ്ടായി.

ശ്രീ.വി.എം. സുധീരന്റെ വ്യക്തി പ്രഭാവവും, ആദര്‍ശബുദ്ധിയും, ധീരമായ നിലപ്പാടുകളും വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഗുണകരമായ നേട്ടത്തിന് വഴിയൊരുക്കുമെന്ന്, അമേരിയ്ക്കന്‍ മലയാളികള്‍ ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ഇരുനേതാക്കളും സുധീരനെ അറിയിച്ചു.
അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന് ഐ.എന്‍.ഓ.സി.യുടെ എല്ലാ ആശംസകളും നേരുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More