You are Here : Home / USA News

കെ.പി.സി.സി. സാരഥികള്‍ക്ക് അഭിവാദനങ്ങള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, February 13, 2014 04:28 hrs EST

ന്യൂയോര്‍ക്ക്: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ശ്രീ വി.എം.സുധീരനും, വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ട വി.ഡി. സതീശന്‍ എം.എല്‍.എ.യ്ക്കും വടക്കേ അമേരിക്കയിലെ പ്രഥമ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതാക്കള്‍ അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ജാതിമത ചിന്തകള്‍ക്കതീതമായി, ദേശീയ കാഴ്ചപ്പാടോടെ നയിക്കാന്‍ സുധീരനു സാധിക്കട്ടേ എന്ന് നാഷണല്‍ ചെയര്‍മാന്‍ ഫാ. ഡാനിയേല്‍ പുല്ലേലില്‍ ആശംസിച്ചു.

സുധീരന്റെ വരവോടെ കേരള രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുമെന്ന് ദേശീയ പ്രസിഡന്റായ പോള്‍ കറുകപ്പിള്ളി അഭിപ്രായപ്പെട്ടു.

ഗ്രൂപ്പു രാഷ്ട്രീയവും ജാതിമത വിലപേശലും കൊണ്ട് ശിഥിലമായ സംസ്ഥാന കോണ്‍ഗ്രസ്സിന് സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളായ സുധീരന്റേയും സതീശന്റേയും നേതൃത്വം പുതുജീവന്‍ നല്‍കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജോസഫ് കുരിയപ്പുറം അഭിപ്രായപ്പെട്ടു.

ടെലഫോണിലൂടെ ബന്ധപ്പെട്ട നേതാക്കള്‍ അടുത്തിടെ അമേരിക്ക സന്ദര്‍ശിച്ച വി.ഡി. സതീശന്‍ എം.എല്‍.എ.യുമായിട്ടുള്ള സൗഹൃദം പങ്കുവെച്ചു. കേരളത്തിന്റെ സമ്പത്‌വ്യവസ്ഥയുടെ നട്ടെല്ലായ വിദേശ മലയാളികളുടെ പ്രശ്‌നങ്ങളോട് മുഖ്യ ഭരണകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുഭാവപൂര്‍വ്വം ചിന്തിക്കുന്നത് ഉചിതമായിരിക്കുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More