You are Here : Home / USA News

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം മാര്‍ച്ച്‌ എട്ടിന്‌, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 11, 2014 05:34 hrs EST

ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ (സി.എസ്‌.സി) ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ബുദ്ധിയും തന്ത്രവും ഭാഗ്യവും തമ്മില്‍ ഏറ്റുമുട്ടുന്ന വമ്പിച്ച ചീട്ടുകളി മത്സരം 2014 മാര്‍ച്ച്‌ എട്ടാം തീയതി ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ ഷിക്കാഗോ കെ.സി.എസ്‌ കമ്യൂണിറ്റി സെന്ററില്‍ (5110 N Elston Ave, Chicago, IL 60630) വെച്ചാണ്‌ നടത്തപ്പെടുന്നത്‌. മത്സരത്തിലേക്ക്‌ പതിനെട്ട്‌ വയസിനു മുകളിലുള്ള മലയാളികളായ സ്‌ത്രീ-പുരുഷ ഭേദമെന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്‌. 28 (ലേലം 3 പേര്‍), റെമ്മി (8 പേര്‍), ഒന്നാം സമ്മാനം 1001 ഡോളര്‍, രണ്ടാം സമ്മാനം 501 ഡോളര്‍ എന്നീ ക്രമത്തില്‍ നല്‍കുന്നതാണ്‌.

ഈ പരിപാടിയുടെ കണ്‍വീനര്‍മാരായി സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌, ജോസ്‌ മണക്കാട്ട്‌ എന്നിവരെ തെരഞ്ഞെടുത്തു. മത്സരത്തിന്‌ സൈമണ്‍ ചക്കാലപ്പടവില്‍, ബിനു കൈതക്കത്തൊട്ടിയില്‍, അഭിലാഷ്‌ നെല്ലാമറ്റം, ബിജു പെരികാലാ, മാത്യു തട്ടാമറ്റം എന്നിവര്‍ നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 847 322 0641, 773 544 1975 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More