You are Here : Home / USA News

ക്യൂന്‍മേരി മിനിസ്‌ട്രി നയിക്കുന്ന നോമ്പുകാല വിശുദ്ധീകരണ ധ്യാനം സിന്‍സിനാറ്റിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 11, 2014 02:11 hrs EST

സിന്‍സിനാറ്റി: പതിനായിരക്കണക്കിന്‌ ദൈവജനത്തെ ആത്മീയകൃപയുടെ വഴിയിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2014 മാര്‍ച്ച്‌ മാസം 22,23 (ശനി, ഞായര്‍) തീയതികളില്‍ വലിയ നോമ്പിന്‌ ഒരുക്കമായി ബ്ലസ്‌ഡ്‌ ചാവറ കാത്തലിക്‌ മിഷന്റെ ആഭിമുഖ്യത്തില്‍ സിന്‍സിനാറ്റിയിലുള്ള കോസോനി മിഷന്‍ സെന്ററില്‍ വെച്ച്‌ നോമ്പുകാല വിശുദ്ധീകരണ ധ്യാനം നടത്തപ്പെടുന്നു.

കര്‍ത്താവിന്റെ പീഢാസഹനത്തെക്കുറിച്ച്‌ ധ്യാനിക്കുന്ന പുണ്യപ്പെട്ട വലിയ നോമ്പ്‌ അവസരത്തില്‍ ദൈവവചനത്താല്‍ പ്രബുദ്ധരായി, ആത്മാഭിഷേകത്തിനും, ആത്മവിശുദ്ധീകരണത്തിനുമായി ദൈവം ഒരുക്കിയിരിക്കുന്ന ഈ വിശുദ്ധീകരണ ധ്യാനത്തില്‍ പങ്കെടുത്ത്‌ ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക്‌ വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക്‌ കടന്നുവരുവാനും ഇടവക വികാരി ഫാ. ബിജു ചേരോലില്‍ ഈശോയുടെ നാമത്തില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

അനുഗ്രഹീത വചനപ്രഘോഷകനും മരിയന്‍ ടിവിയുടെ ചെയര്‍മാനുമായ ബ്രദര്‍ പി.ഡി. ഡൊമിനിക്‌ നേതൃത്വം നല്‍കുന്ന ധ്യാനത്തില്‍ റവ.ഫാ. ജോ പാച്ചേരിയില്‍ ധ്യാനം നയിക്കുന്നതും, ബ്രദര്‍ വി.ഡി. രാജു ഗാനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കുന്നതുമാണ്‌. തദവസരത്തില്‍ നടത്തപ്പെടുന്ന യുവജനധ്യാനത്തിന്‌ ബ്രദര്‍ മാത്യു ജോസഫ്‌ നേതൃത്വം നല്‍കുന്നതാണ്‌. രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം മാര്‍ച്ച്‌ 22-ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 5 മണി വരേയും, 23-ന്‌ ഞായറാഴ്‌ച രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 5 മണി വരെയുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ബിജു ചേരോലില്‍ (മിഷന്‍ ഡയറക്‌ടര്‍) 859 496 1870, ലവ്‌വി തോമസ്‌ (847 567 1075), അഭിനേഷ്‌ പുത്തന്‍പുരയ്‌ക്കല്‍ (513 237 4358).

ധ്യാനം നടക്കുന്ന സ്ഥലം: Comboni Mission Center, Cincinnati, 1318 Nagel Road, OH 45255.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More