You are Here : Home / USA News

വി.എം. സുധീരനെ ഐഎന്‍ഒസി ടെക്‌സാസ് ചാപ്റ്റര്‍ അഭിനന്ദിച്ചു

Text Size  

Story Dated: Tuesday, February 11, 2014 02:01 hrs EST

ജീമോന്‍ റാന്നി

 

ഹൂസ്റ്റണ്‍: സംശുദ്ധ വ്യക്തിപ്രഭാവത്തിന്റെ കരുത്തുമായി കേരളാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതയേല്‍ക്കുന്ന ആദര്‍ശധീരനായ നേതാവ വി.എം. സുധീരനും, യുവതലമുറയുടെ പ്രതിനിധിയായി, വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഊര്‍ജ്ജ്വസ്വലനായ നേതാവ് വി.ഡി. സതീശനും ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കമ്മറ്റി ടെക്‌സാസ് ചാപ്റ്റര്‍ അഭിനന്ദനമറിയിച്ചു.

അടുത്തുവരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശക്തി പകരുവാനും ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടിയെ നയിച്ചുകൊണ്ട് ഉന്നതവിജയം കൈവരിയ്ക്കുന്നതിന് ഈ നേതാക്കള്‍ക്ക് കഴിയട്ടെയെന്ന് ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാമും ജനറല്‍ സെക്രട്ടറി ബേബി മണക്കുന്നേലും അനുമോദനസന്ദേശത്തില്‍ ആശംസിച്ചു.

അതൊടൊപ്പം തുടര്‍ച്ചയായി ഒന്‍പതുവര്‍ഷം കെ.പി.സി.സി. പ്രസിഡന്റ് എന്ന റെക്കാര്‍ഡുമായി കേരളത്തിലെ കോണ്‍ഗ്രസിന് കരുത്തുറ്റ നേതൃത്വം നല്‍കിയ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളെ നേതാക്കള്‍ പ്രത്യേകം ശ്ലാഘിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More