You are Here : Home / USA News

റിഥം ഓഫ്‌ ഡാലസ്‌ നൃത്ത വിദ്യാലയത്തിന്റെ നാലമത്‌ വാര്‍ഷികം

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, February 10, 2014 06:29 hrs EST

 

ഡാലസ്‌: ഫെബ്രുവരി ഒന്നിന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ഡാലസ്‌ ഫാര്‍മേഴ്‌സ്‌ ഓഡിറ്റൊറിയത്തില്‍ വെച്ചു നടന്ന ആഘോഷ പരിപാടികള്‍ ആദരണീയനായ റവ. ഫാദര്‍ രാജു ദാനിയേല്‍ നിലവളക്കു തെളിയിച്ചു ഉത്‌ഘാടനം ചെയ്‌തു.

നൃത്ത സംഗീത കലകള്‍ അഭ്യസിച്ചു കൊണ്ടിരിക്കുന്ന നൂറില്‍ പരം വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍ ശാസ്‌ത്രീയം, അര്‍ദ്ധശാസ്‌ത്രീയ നൃത്തങ്ങള്‍, നാടോടി, സിനിമാറ്റിക്‌, ബോളിവുഡ്‌,വെസ്‌റ്റേണ്‍, ഹിപ്‌ഹാപ്‌ കൂടാതെ കര്‍ണാട്ടിക്‌ മ്യൂസിക്‌, പിയാനോ, സിനിമ ഗാനങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.

സംഗീതത്തിന്റെ തിരമാലകള്‍ സൃഷ്ടിച്ചു കൊണ്ട്‌ കണ്ണിനും കാതിനും കുളിര്‍മയേകിയ അവസരമായിരുന്നു വാര്‍ഷിക ആഘോഷ വേള. മാസ്‌മരിക നൃത്ത ചടുലഭാവങ്ങളുമായി റിഥം ഓഫ്‌ ഡാലസിലെ കൊച്ചു കാലകാരമാരും, കലാകാരികളും അവരവരുടെ പ്രതിഭകള്‍ കാട്ടി സദസ്സിന്റെ കൈയടി ഏറ്റു വാങ്ങി.
3 മണിക്കൂര്‍ നീണ്ടു നിന്ന ആഘോഷ പരിപാടികളില്‍ എത്തിയവര്‌ക്ക്‌ റിഥം ഓഫ്‌ ഡാലസിന്റെ മാനേജിംഗ്‌ ഡയറക്ടര്‍ ഷൈനി ഫിലിപ്പ്‌ നന്ദി അറിയിച്ചു.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More