You are Here : Home / USA News

അന്നമ്മ ഏബ്രഹാമിന്റെ സംസ്‌കാരം തിങ്കളാഴ്‌ച താമ്പായില്‍

Text Size  

Story Dated: Sunday, February 09, 2014 04:59 hrs EST

താമ്പാ: ഫെബ്രുവരി ഏഴിന്‌ വെള്ളിയാഴ്‌ച ഫ്‌ളോറിഡയിലെ താമ്പായില്‍ നിര്യാതനായ റാന്നി ചേത്തോങ്കര ചാലുമാട്ട്‌ കാവില്‍ പരേതനായ യോഹന്നാന്‍ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാമിന്റെ (90 വയസ്‌) ശവസംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി പത്തിന്‌ തിങ്കളാഴ്‌ച നടത്തപ്പെടുന്നതാണ്‌.

പരേതനായ സി.എ. ജോണ്‍, സി.എ. തോമസ്‌, ഏബ്രഹാം ഏബ്രഹാം (താമ്പാ, ഫ്‌ളോറിഡ), പരേതരായ റേച്ചല്‍ ബാബു, ശോശാമ്മ ജോണ്‍ എന്നിവര്‍ മക്കളും, ബാബു ജോര്‍ജ്‌, ജോസഫ്‌ ജോണ്‍, അന്നമ്മ ജോണ്‍, അന്നമ്മ തോമസ്‌, മറിയാമ്മ ഏബ്രഹാം എന്നിവര്‍ മരുമക്കളുമാണ്‌.

വേയ്‌ക്ക്‌ സര്‍വീസ്‌ ഞായറാഴ്‌ച വൈകുന്നേരം 4 മണി മുതല്‍ ഏഴുവരെ താമ്പാ സെന്റ്‌ മാര്‍ക്‌സ്‌ മാര്‍ത്തോമാ ദേവാലയത്തില്‍ നടത്തപ്പെടും.

സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്‌ച രാവിലെ 9 മണിക്ക്‌ Sunset Memorial Gardens, 11005 Us Hwy 301 N. Thonotosassa, FL 33590-ല്‍ വെച്ചും നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏബ്രഹാം ഏബ്രഹാം (ജോയി) 267 934 7712.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More