You are Here : Home / USA News

'വിസ ഓണ്‍ അറൈവല്‍' ഫോമയ്ക്കുളള അംഗീകാരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 07, 2014 07:54 hrs EST


 
ന്യൂയോര്‍ക്ക്. വിസ സംബന്ധിച്ചുള്ള എല്ലാ പ്രശങ്ങള്‍ക്ക് പരിഹാരമായി വിസ ഓണ്‍ അറൈവല്‍ പദ്ധതിയിലേക്ക് 180 രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കു കൂടി അനുമതി. ഫോമ ഉന്നയിച്ചിരുന്ന ആവശ്യങ്ങളില്‍ ഒന്ന് കൂടി അനുവദിച്ചതില്‍ അതിയായ സന്തോഷമുണ്ടന്നു പ്രസിഡന്റ് ജോര്‍ജ് മാത്യു അറിയിച്ചു. ഒസിഐ പ്രശനത്തില്‍ സജീവമായി ഇടപെട്ടിരുന്ന ഫോമാ പൊളിറ്റിക്കല്‍ ഫോറം ഉന്നയിച്ച മറ്റൊരു ആവശ്യമായിരുന്നു 'വിസ ഓണ്‍ അറൈവല്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍.

ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ സജീവ പങ്കാളിത്തം ഫോമായുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ഫോമ പൊളിറ്റിക്കല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  ചുക്കാന്‍ പിടിക്കുന്ന  തോമസ് ടി. ഉമ്മനെയും, പന്തളം ബിജു തോമസിനെയും പ്രസിഡന്റ്് ജോര്‍ജ് മാത്യു അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More