You are Here : Home / USA News

മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷസംഘം വെസ്റ്റേണ്‍ റീജിയനല്‍ കോണ്‍ഫറന്‍സ് ഫീനിക്‌സില്‍

Text Size  

Story Dated: Friday, February 07, 2014 06:29 hrs EST

 
ജീമോന്‍ റാന്നി

ഫീനിക്‌സ് : മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം നോര്‍ത്ത്-അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട വെസ്റ്റേണ്‍ റീജിയന്റെ പ്രഥമ ഏകദിന കോണ്‍ഫറന്‍സ് ഫീനിക്‌സില്‍ വച്ച് നടത്തപ്പെടുന്നു. ഫെബ്രുവരി 15ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ റ്റെമ്പി സണ്‍വാലി കമ്മ്യൂണിറ്റി ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്ന കോണ്‍ഫറന്‍സിന് ഫീനിക്‌സ് മാര്‍ത്തോമ്മാ ഇടവകയാണ് ആതിഥേയത്വം വഹിക്കുന്നത്.

ഠലാസ് ആഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ, സിയാറ്റില്‍, ഫീനിക്‌സ് എന്നീ പ്രദേശങ്ങളില്‍ നിന്നുമുളള ഇടവക വികാരിമാരോടൊപ്പം വലിയൊരു വിശ്വാസസമൂഹവും സംബന്ധിയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കര്‍ത്താവിന്റെ ശിഷ്യത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന കോണ്‍ഫറന്‍സില്‍ സന്നദ്ധ സുവിശേഷ സംഘം വെസ്റ്റേണ്‍ റീജിയണ്‍ പ്രസിഡന്റ് റവ. തോമസ് ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ മദ്ധ്യസ്ഥപ്രാര്‍ത്ഥന, സാക്ഷ്യം, വിശുദ്ധ വേദപുസ്തക പഠനം എന്നിവ ഉള്‍പ്പെടുത്തി ഒരുക്കുന്ന ഈ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു.

ഓരോ മാര്‍ത്തോമ്മാ സഭാംഗവും ഓരോ സുവിശേഷകനെന്ന ദര്‍ശനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ സുവിശേഷക സംഘത്തിന്റെ പ്രഥമ വെസ്റ്റേണ്‍ റീജിയന്‍ കോണ്‍ഫറന്‍സിന് വേദിയൊരുക്കുവാന്‍ കഴിയുന്നത് ദൈവനിയോഗവും ഏവരുടെയും പ്രാര്‍ത്ഥനയോടുകൂടിയുള്ള കടന്നുവരവ് ഇടവകയ്ക്ക് അനുഗ്രഹമായി കരുതുന്നതായും ഫീനിക്‌സ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.വി.ജി. വര്‍ഗീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജേഷ് മാത്യൂ(ഫീനിക്‌സ് ഇടവകയില്‍ സെക്രട്ടറി)-602 625 7043

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More