You are Here : Home / USA News

വിവാഹത്തിനു മുമ്പ് ഗര്‍ഭധാരണം: അദ്ധ്യാപികയെ പിരിച്ചുവിട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 06, 2014 11:33 hrs UTC

മൊണ്ടാന : സ്വവര്‍ഗ്ഗവിവാഹവും അവിവാഹിത ഗര്‍ഭധാരണവും ഒരു സാധാരണ സംഭവമായി മാറികൊണ്ടിയിരിക്കുന്ന അമേരിക്കയില്‍, അവിവാഹിത ഗര്‍ഭധാരണത്തിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുക എന്ന ധീരമായ നടപടി ആരുടെയെങ്കിലും ഭാഗത്തു നിന്നുണ്ടായാല്‍ അതിനെ എങ്ങനെ അഭിനന്ദിക്കാതിരിക്കും?

ഇത്തരമൊരു സംഭവം മൊണ്ടാനയിലുള്ള കത്തോലിക്കാ വിദ്യാലയത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

മൊണ്ടാന റോമന്‍ കാത്തലിക്ക് മിഡില്‍ സ്‌ക്കൂള്‍ അദ്ധ്യാപിക ഷെയ്‌ല ഇവന്‍സണ്‍ ആണ് അവിവാഹിത ഗര്‍ഭധാരണത്തിന്റെ ജോലിയില്‍ നിന്നും പേരില്‍ പിരിച്ചുവിടപെട്ടതെന്ന് ഡയോസീസ് കാത്തലിക്ക്‌സക്കൂള്‍ സൂപ്രണ്ട് പാട്രിക് ഹാഗര്‍ത്തി പറഞ്ഞു.

കത്തോലിക്കാ സഭയുടെ വിശ്വാസാചാരങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നുള്ള നിയമനോത്തരവിലെ പ്രതിജ്ഞ ലംഘിച്ചതിനാണ് അദ്ധ്യാപികയെ പിരിച്ചുവിടേണ്ടിവന്നതെന്ന് ഫെബ്രുവരി 4 ചൊവ്വാഴ്ച്ച പ്രിന്‍സിപ്പല്‍ കെറി ഹെല്ലിയര്‍ പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കി. 7, 8, 9 ക്ലാസുകളില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഫിസിക്കല്‍ എഡുക്കേഷന്‍, ലിറ്ററേച്ചര്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു അദ്ധ്യാപിക. അദ്ധ്യാപികയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നുവെങ്കിലും, കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മാതൃകയാകേണ്ടവരാണ് അദ്ധ്യാപികമാരെന്ന് പ്രിന്‍സിപ്പല്‍ ചൂണ്ടികാട്ടി.

കാത്തലിക്ക് ഡോക്ട്രിനും, എംപ്ലോയ്‌മെന്റ് എഗ്രിമെന്റും ലംഘിച്ചതിന്റെ പേരില്‍ സ്വര്‍ഗ്ഗാനുരാഗിയായ ഒരു വൈസ് പ്രിന്‍സിപ്പാളിനെ സിയാറ്റില്‍ നിന്നും കാത്തലിക്ക് മാനേജ്‌മെന്റ് ഡിസംബറില്‍ പിരിച്ചുവിട്ടത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കാത്തലിക്ക് മാനേജ്‌മെന്റിന്റെ ധീരമായ നടപടികളെ പലരും പ്രശംസിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.