You are Here : Home / USA News

തൃക്കുന്നത്ത്‌ സെമിനാരി അതിക്രമം; റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ഇടവക പ്രതിഷേധിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, February 04, 2014 06:52 hrs EST

ന്യൂയോര്‍ക്ക്‌: മലങ്കര സഭയുടെ അധീനതയിലും കൈവശാവകാശത്തിലുമിരിക്കുന്ന തൃക്കുന്നത്തു സെമിനാരി പള്ളിയുടെ പൂട്ട്‌ തകര്‍ത്ത്‌ അനധികൃതമായി അകത്തു കയറുകയും, സെമിനാരി മാനേജര്‍ യാക്കോബ്‌ തോമസ്‌ അച്ചനേയും സെമിനാരി വിദ്യാര്‍ത്ഥികളേയും മര്‍ദ്ദിച്ച പാത്രിയാര്‍ക്കീസ്‌ വിഭാഗത്തിന്റെ ശ്രേഷ്‌ഠ കാത്തോലിക്കാ തോമസ്‌ പ്രഥമന്റേയും മറ്റുള്ളവരുടേയും നടപടികളില്‍ ശക്തമായി പ്രതിഷേധിച്ചുകൊണ്ടും, ഇവരുടെ പേരില്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ഇടവക പ്രമേയം പാസ്സാക്കി.

യോഗത്തില്‍ ഇടവക വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു. സഭാ കൗണ്‍സില്‍ അംഗം ഫിലിപ്പോസ്‌ ഫിലിപ്പ്‌ പ്രമേയം അവതരിപ്പിച്ചു. ഇടവക ട്രസ്റ്റി കുരിയാക്കോസ്‌ ചാക്കോ പ്രമേയത്തെ പിന്താങ്ങി.

പ്രതിഷേധ പ്രമേയത്തിന്റെ ഓരോ കോപ്പി വീതം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രിക്കും അയച്ചതായി ഫിലിപ്പോസ്‌ ഫിലിപ്പ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More