You are Here : Home / USA News

ജോസഫ്‌ കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസുധ്യാനം ഹിക്കറിയില്‍ (നോര്‍ത്ത്‌ കരോളിന)

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 04, 2014 06:37 hrs EST

നോര്‍ത്ത്‌ കരോളിന: നിരവധി ധ്യാനങ്ങളില്‍ പങ്കെടുത്തിട്ടും ആത്മീയ അനുഭവത്തിലേക്ക്‌ കടന്നു വരുവാന്‍ സാധിക്കാത്തവര്‍ക്ക്‌, ആത്മീയവും, ഭൗതീകവുമായ വളര്‍ച്ചയ്‌ക്ക്‌ തടസ്സമായ ബന്ധനങ്ങളലില്‍ നിന്നും മോചിതരാകുവാന്‍ സഹായിക്കുന്ന തപസു ധ്യാനം (ഉപവാസധ്യാനം) നടത്തപ്പെടുന്നു.

മൂന്നു ദിവസം താമസിച്ചു നടത്തപ്പെടുന്ന ഈ തപസുധ്യാനം 2014 ഏപ്രില്‍ 11-ന്‌ വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക്‌ ആരംഭിച്ച്‌ 13-ന്‌ ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ സമാപിക്കും.

നോര്‍ത്ത്‌ കരോളിനയിലെ ഹിക്കറിയിലുള്ള കാത്തലിക്‌ കോണ്‍ഫറന്‍സ്‌ സെന്ററില്‍ വെച്ചാണ്‌ ധ്യാനം നടത്തപ്പെടുന്നത്‌. (Catholic Conference Centre, 1551 Trinity Lane, Hickory, NC 28602).

പാമ്പാടി എട്ടാം മൈലിലുള്ള ഗുഡ്‌ ന്യൂസ്‌ ധ്യാനകേന്ദ്രം ഡയറക്‌ടറും, പതിനായിരങ്ങളെ ആത്മീയ കൃപയിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനുമായ ഫാ. ജോസഫ്‌ കണ്ടത്തിപ്പറമ്പിലാണ്‌ ധ്യാനം നയിക്കുന്നത്‌.

ആന്ധ്രാപ്രദേശില്‍ വെച്ച്‌ വര്‍ഗ്ഗീയ കലാപകാരികള്‍ മര്‍ദ്ദിച്ച്‌ മൃതപ്രായനാക്കി മരിച്ചെന്നു കരുതി മോര്‍ച്ചറിയില്‍ തള്ളിയ ജോസഫ്‌ അച്ചനെ, ഈശോ കൈപിടിച്ചുയര്‍ത്തി അനേകായിരങ്ങളെ ദൈവസ്‌നേഹത്തിലേക്ക്‌ നയിക്കുന്ന ശക്തമായ ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്‌.

ഈ ദൈവീക അനുഭവത്തില്‍ പങ്കുചേര്‍ന്ന്‌ ശാരീരികവും, ആത്മീയവുമായ മേഖലകളിലെ ബന്ധനങ്ങളില്‍ നിന്നും മോചിതരാകുവാന്‍ താത്‌പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: ബെന്നി ആന്‍ഡ്‌ ലിസ്സി (704 541 8191), ജോസി ആന്‍ഡ്‌ മരിയ (336 227 3637), ജോസ്‌ ആന്‍ഡ്‌ ലീലാമ്മ (704 596 7514), ജോര്‍ജ്‌ പട്ടേരില്‍ (914 963 2959), രാജന്‍ ലൂക്കോസ്‌ (215 673 1068). വെബ്‌സൈറ്റ്‌: charlottecatholicpreyer.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More