You are Here : Home / USA News

ഒബാമ കെയര്‍ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ എന്‍ റോള്‍മെന്റ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ച്‌ നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 03, 2014 05:09 hrs EST

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) നേതൃത്വത്തില്‍ ഒബാമ കെയര്‍ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ എന്‍ റോള്‍മെന്റ്‌ നടത്തുന്നു.

ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ ഇല്ലാത്ത എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ്‌ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള ഒബാമ കെയര്‍ പദ്ധതിയുടെ എന്‍റോള്‍മെന്റ്‌ ഫെയര്‍ കത്തീഡ്രല്‍ പാരീഷ്‌ ഹാളില്‍ വെച്ച്‌ 2014 ഫെബ്രുവരി 16-ന്‌ ഞായറാഴ്‌ച രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ്‌ ഒരുമണി വരെ നടത്തപ്പെടുന്നതാണ്‌.

ലെയ്‌ഡന്‍ ഫാമിലി ഹെല്‍ത്ത്‌ സര്‍വീസിന്റേയും, ഗെറ്റ്‌ കവേര്‍ഡ്‌ അമേരിക്കയുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ എന്‍ റോള്‍മെന്റ്‌ ഫെയറിലേക്ക്‌ ഷിക്കാഗോയിലും പരിസരത്തുമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ അറിയിച്ചു. നാവിഗേറ്റര്‍മാരുമായി നേരിട്ട്‌ ചര്‍ച്ച നടത്തി അവരുടെ സഹായത്തോടെ ഓണ്‍ലൈനില്‍ അപ്പോള്‍ തന്നെ എന്‍ റോള്‍ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌.

അമേരിക്കന്‍ പൗരന്മാര്‍ക്ക്‌ പുറമെ വര്‍ക്ക്‌ വിസയുള്ള കുടിയേറ്റക്കാര്‍ക്കുകൂടി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതാണ്‌ ഈ ഇന്‍ഷ്വറന്‍സ്‌ പദ്ധതി. ചെറുകിട ബിസിനസുകാര്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വളരെ കുറഞ്ഞ പ്രീമിയത്തില്‍ ഈ പദ്ധതിയില്‍ ഇന്‍ഷ്വറന്‍സ്‌ കവറേജ്‌ ലഭിക്കുന്നതാണ്‌. എന്‍ റോള്‍മെന്റ്‌ ഫെയറില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ താഴെപ്പറയുന്ന രേഖകള്‍ കൊണ്ടുവരേണ്ടതാണ്‌. Age Gender Proof of Residency (State ID), Income Statements, Immigration Status.



കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ തോട്ടുകണ്ടത്തില്‍ (630 910 6440), സാല്‍ബി ചേന്നോത്ത്‌ (847 800 3570), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More